താൾ:Kambarude Ramayana kadha gadyam 1922.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരാകാണ്ഡം ൨൮൫

മൻ ഭക്ഷണം കഴിപ്പാനിരിക്കുന്ന അവണപ്പലകയുടെ പുറ ത്തു ഒരു വിധം വരച്ച കാണിച്ചുകൊടുത്തു. ഭഗവാൻ ഉണ്ണാ നിരുന്നപ്പോൾ ഈ പലക വിറക്കുകയും കാരണം ചോദിച്ച പ്പോൾ പലകയുടെ പമ്പുറത്തുള്ള രാവണന്റെ ചിത്രം കാ ണിച്ചുകൊടുക്കുകയും ചെയ്തു രാവണന്റെ നേരെ സീതക്കു ള്ള പ്രതിപത്തി കൊണ്ടാണ് ഇങ്ങിനെ വരച്ചതെന്നു ഒരു ഏ ഷണിയും കൈകേയി പറഞ്ഞു.രാമൻ അതികഠിനമായി കോപിച്ചു സീതയെ കാട്ടിൽ കൊണ്ടുപോയി വെട്ടികൊ ല്ലാൻ ലക്ഷ്മണനെ ഏല്പച്ചു . സീതാദേവി രാജധാനിയുടെ ഉമ്മറത്ത് ഇറങ്ങിയപ്പോൾ ഭൂമി രണ്ടായി പിളർന്നു സീതയെ അതിലോക്കാകഷിച്ചു , പിളർപ്പ് കൂടുകയും ചെയ്തു. കണ്ടു നി ന്ന രുവരെല്ലാം ആശ്ചർയ്യപ്പെട്ടു. ഏറെത്താമസിയാതെ ഗ രുഡൻ അവിടെ വന്നു മഹാലക്ഷ്മി സ്വർഗ്ഗലോകത്തിൽ എ ത്തിയ വിവരം ഭഗവാനെ അറിയിച്ചു വേഗം വൈകുണ്ഠത്തി ലേക്കു എഴുന്നെള്ളേണമെന്നു ക്ഷണിച്ചു മടങ്ങിപ്പോയി.

വൈകുണ്ഠയാത്ര.

     ഇങ്ങിനെ പതിനോരായിരംസംവഝരം ശ്രീരാമനചന്ദ്രൻ

രാജ്യഭാരം ചെയ്തതിന്നു ശേഷം, കുലഗുരുവായ വസിഷ്ഠമഹ ർഷിയൊപ്പം മഹാമേരുവിന്റെ പ്ലവംഗമെന്നകൊടുമുടിയിൽ വസിക്കുന്ന പുഷ്ഠണ്ഡയോഗിയെ കാണ്മൻ പോയി. വസി ഷ്ഠനും ശ്രീരാമനും യോഗിയെ കണ്ടു നമസ്കരിച്ചതിന്നു ശേ ഷം യോഗി രാമനെ നോക്കി ഇങ്ങനെ പറഞ്ഞു. യോഗി---ഛേ! രാഘവാ! നിങ്ങളെ കണ്ടതു വളരെ സന്തോ

       ഷമായി. ഇതിന്നു മുമ്പു ഏഴു വസിഷ്ഠനും, ഏഴു ശ്രീരാമ 
       നും എന്റെ അടുക്കൽ വന്നിട്ടുണ്ട്. നിങ്ങൾ എട്ടാമത്തെ
       വസിഷ്ഠനും, രാമനുമാണ്. ഈ ലോകം അനേകകാലം
       അഗ്നിമയമായ രുന്നതും, പിന്നെ ജലപ്രളയമായിരുന്നതും
       ഇപ്പോൾ പൃഥിവയായിരിക്കുന്നതും  എനിക്കു സ്വാനുഭവമു

ള്ള സംഗതികളാണ്. അഗ്നിജ്വാലാമാലകളുടെ ഇടയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/299&oldid=161677" എന്ന താളിൽനിന്ന് ശേഖരിച്ചത്