താൾ:Kambarude Ramayana kadha gadyam 1922.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൪ കമ്പരുടെ രാമായണകഥ

എന്നും പറഞ്ഞ് സീതാദേവി വിവരമൊക്കെ ഗൌതമ മഹർഷിയെ ചെന്നറിച്ചു. ഗൌതവൻ ആശ്ചർയ്യപ്പെട്ടും കു ശലവന്മാരെ കൂട്ടി സീതയോടൊപ്പം രാമാന്തികത്തിൽ വന്നു ശ്രീരാമനെ വണങ്ങി. കുശലവന്മാർ പിതാവിനെ നമസ്കരിച്ചു, അറിയാതെ ചെയ്ത അപരാധത്തെ ക്ഷമിച്ച് അനുഗ്രഹിക്കേ ണമെന്നപേക്ഷിച്ചു. സീതാദേവി ഭർത്തൃപാദത്തിൽ വീണു നമസ്കരിച്ചു സന്തതികളുടെ നേരെ പരിഭവിക്കരുതെന്നപേ ക്ഷിച്ചു. അനന്തരം ഗൌതമൻ ഭഗവാനോടു ഗർഭിണിയാ യ സീതാദേവി ആശ്രമത്തിൽ വന്ന മുതല്ക്കുണ്ടായ ചരിത്ര ങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞറിയിച്ചു. കുശനം ലവനും പി ന്നീട് ദേഹദേഹികളെപ്പോലെ അന്യോന്യം പ്രാണവാത്സ ല്യത്തോടെ വളർന്നു വന്നതും, വേണ്ടപ്പെട്ട വിദ്യാഭ്യാസമൊ ക്കെ കഴിച്ചതും ഭഗ​വാനെ അറിയിച്ചതിന്നു ശേഷം അന്ന ത്തെ ദിവസം ആശ്രമത്തിൽ താമസിച്ചു ആതിത്ഥ്യം സ്വീക രിച്ച് പിറ്റെ ദിവസം ദേവിയേയും പുത്രന്മാരേയും കൂട്ടി അ യോദ്ധ്യക്കു മടങ്ങൂവാൻ കൃപയുണ്ടാവാൻ ഗൌതവൻ അപേ ക്ഷിക്കുകയും ചെയ്തു. പുത്രന്മാർക്കു ധനുർവ്വേദാഭ്യാസത്തിലൂള്ള നിപുണതയെപ്പറ്റി പ്രശംസിച്ച് അവരെ ആലിംഗനം ചെ യ്ത് അന്നു ഗൌതമാശ്രമത്തിൽ താമസിച്ചു. പിറ്റെദിവസം സീതാസമേതനായി പുത്രന്മാരോടും ഒട്ടൊഴിയാതെയുള്ള സൈന്യങ്ങളോടും കൂടി അയോദ്ധ്യക്കു മടങ്ങി. അശ്വമേധയാ ഗം നിർവ്വഘ്നമായി കഴിച്ചുകൂട്ടുകയും ചെയ്തു. അതിന്നു ശേ ഷം ലവനെ രാജാവാക്കിയും കുശനെ ഇളയ രാജാവാക്കി യൂം അഭിഷേകം ചെയ്തു ശ്രീരാമൻ പത്നീസമേതനായി പി ന്നേയും വളരെക്കാലം സൂഖിച്ചിരുന്നു. ഇങ്ങിനെയിരിക്കെ ഒ രുദിവസം ശ്രീരാമന്റെ മാതാക്കന്മാർ രവണന്റെ രൂപം വ രച്ചുകാണിപ്പാൻ സീതയോടാവശ്യപ്പെട്ടൂ. പർണ്ണശാലയിൽ നിന്നു സന്യാസിവേഷം മാറി സ്വന്തം വേഷമെടൂത്തപ്പോൾ

മാത്രം രാവണന്റെ ദേഹപ്രകൃതം കണ്ടിട്ടൂള്ള സീത ശ്രീരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/298&oldid=161676" എന്ന താളിൽനിന്ന് ശേഖരിച്ചത്