താൾ:Kambarude Ramayana kadha gadyam 1922.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഡം ൨൮൩


സീതാദേവി-ഭക്താ; മാരുതേ; ഈ ബാലന്മാരൊ നിന്നെ പിടിച്ചുകെട്ടിയത്? ആശ്ചർയ്യം; എനിക്കൊന്നു മനസ്സിലാ കുന്നില്ലല്ലൊ. ഹനൂമാൻ-അമ്മേ; ലോകേശ്വരി; ഈ രണ്ടു ബാലന്മാർ ഇ പ്പോൾ ചെയ്ത യുദ്ധത്തിന്റെ അളവിൽ രാമരാവണയുദ്ധം വെറൂം ഒരു കളിയായി തോന്നുന്നു. സർവ്വേശ്വരനായ ശ്രീ രാമചക്രവർത്തിയുടെ യാഗാശ്വമാണിത്. ദിഗ് ജയംചെ യ്തു അമ്പത്താറു മഹാരാജാക്കന്മാരേയും കീഴടക്കി ആ രാ ജാക്കന്മാരും അവരുടെ സൈന്യങ്ങളും,ലങ്കേശ്വാനും രാ ക്ഷസസൈന്യവും, കിഷ്കിന്ധാധിപനും, വാനസൈന്യവും, ശ്രീരാമചക്രവർത്തിയും, സഹോദരന്മാരും, സൈന്യവും ഒ ക്കെ ഈ തുരഗത്തെ രക്ഷിച്ചുംകൊണ്ടും അയോദ്ധ്യക്കു മട ങ്ങുകയാണ്. വഴിയിൽ വെച്ചു ഈ ബാലന്മാർ കുതിരയെ പിടിച്ചുകെട്ടി മേല്പറഞ്ഞ സൈന്യങ്ങളേയും, ശ്രീരാമാദിക ളേയും ഒക്കെ യുദ്ധത്തിൽ ശരവർഷം ചെയ്തു തോല്പിച്ചു കൊ ല്ലാതെ കൊന്നു പോർക്കളത്തിലിട്ട്, മുഷ്കുകാട്ടിയ എന്നെ പിടിച്ചു ബന്ധിച്ചു ഇവിടെ കൊണ്ടുവന്നിരിക്കയാണ്. ഈ സംഭവം വിചാരിക്കുമ്പോൾ വലുതായ ലജ്ജ തോന്നുന്നു ണ്ട്. ഇവർ ആരാണെന്നു മനസ്സിലായിട്ടുമില്ല. സീതാദേവി-മഹാകഷ്ടം; എന്നെ പറവാൻ കാണുന്നുള്ളൂ. ഉണ്ണികളെ; നിങ്ങൾ എന്തു അക്രമമാണ് കാണിച്ചത്. വേഗം ഈ മഹാന്റെ കാല്ക്കൽ നമസ്കരിക്കു. എന്റെ പ്രാണനെ രക്ഷചെയ്ത ഒരു മിത്രമാണിത്. പോരെങ്കിൽ നിങ്ങളുടെ പിതാവിന്റെ പരമഭക്തനും വിശ്വസ്തദൂകനു മാണ് നിങ്ങൾ രാമായണകഥ വായിക്കുമ്പോൾ വളരെ അഭിമാനത്തോടെ സ്തുതിക്കാറുള്ള ഹനുമാനാണ് ഇവൻ. അഹോ; നിങ്ങളുടെ കരവേഗശരവേഗത്താൽ മോ ഹാലസ്യപ്പെട്ടു കിടക്കുന്ന നിങ്ങളുടെ അച്ഛനെ വേഗം

ചെന്നു സുഖപ്പെടുത്തുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/297&oldid=161675" എന്ന താളിൽനിന്ന് ശേഖരിച്ചത്