താൾ:Kambarude Ramayana kadha gadyam 1922.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൨ കമ്പരുടെരാമായണകഥ

അടുക്കൽ വന്നു കാർയ്യം സാധിച്ചുവെന്നു പറഞ്ഞു വേഷം മാ റി രാമാന്തികന്തിൽ വരികയും രാമന്റെ സൈന്യങ്ങൾ ലക്ഷ്മ ണന്റെ നായകത്വത്തിൽ മഹിഷപുരത്തിൽ കടന്നു. ചിത്രര ഥനെ യുദ്ധത്തിൽ ലക്ഷ്മണൻ വധിക്കുകയും ചെയ്തു. ജനനശൃം ഖല കാണാതെ ദുഃഖിക്കുന്ന പുരഞ്ജനി ലക്ഷ്മണകുമാരനെ പിടിച്ചു തിന്മാൻ വന്നുവെങ്കിലും, അവളുടെ കുചവും നാസി കയും ഛേദിച്ചു ലക്ഷ്മണകുമാരൻ അവളെ ആട്ടി ഓടിക്കുകയും യാഗാശ്വത്തെ അഴിച്ചു രാമാന്തികത്തിൽ കാഴ്ചവെക്കുകയും ചെയ്തു. ഇങ്ങിനെ ഈ അശ്വത്തെ അമ്പത്താറു മഹാരാജാ ക്കന്മാരുടേയും രാജ്യത്തിൽകുടി നടത്തി അവരെയൊക്കെ കീ ഴടക്കി ഭ്രപ്രദിക്ഷിണം ചെയ്തുവരുമ്പോൾ ഗൌതമാശ്രമത്തി ന്നു സമീപം വെച്ചു കുശലവന്മാർ ഈ കുതിരയെ കണ്ടെത്തി. കുതിരയുടെ കണ്ഠത്തിൽ കെട്ടിത്തൂക്കിയ ലിഖിതം വായിച്ചു മനസ്സിലാക്കി, ശ്രീരാമന്റെ പരമാർത്ഥം അറിയാതെ ഈ യാഗാശ്വത്തെ ഈ ബാലന്മാർ പിടിച്ചു കെട്ടി, ഈ കുതിര യെ വിടുവിക്കുവാൻ വരുന്നവരോടു യുദ്ധം ചെയ്വാൻ ആയുധ പാണികളായി ഒരുങ്ങിനിന്നു. ശ്രീരാമാദകൾ യാഗാശ്വ ത്തിന്റെ കാലടി നോക്കി സ്ഥലത്തു വന്നപ്പോൾ രണ്ടു ബാ ലന്മാർ കുതിരയെ പിടിച്ചു കെട്ടി യുദ്ധത്തിന്നു ഒരുമ്പെട്ടു നി ല്ക്കുന്നതായിട്ടാണ് കണ്ടത്. രാമസൈന്യങ്ങളോടൊപ്പം വ ന്ന രാജാക്കന്മാർ ഇവരോടു യുദ്ധംചെയ്തു തോറ്റു മടങ്ങി. രാ ക്ഷസപ്പടയും, വാനരപ്പടയും തോറ്റു. രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും യുദ്ധം ചെയ്തു ക്ഷീണിച്ചു വീണു. ക്ഷീ ണം ബാധിക്കാത്ത പിന്നേയും യുദ്ധം ചെയ്ത ഹനൂമാനെ ഇ വർ പിടിച്ചു കെട്ടി. കുതിംയേയും ഹനുമാനേയും കൊണ്ടു ഗൌതമാശ്രമത്തിൽ വന്നു അമ്മക്കു തിരുമുൽക്കാഴ്ച വെച്ചു.

    സീതാദേവി ആശ്ചർയ്യത്തോടെ കാരണം മനസ്സിലാവാ

തെ നോക്കിയപ്പോൾ ഭക്തനായ ഹനുമാനെ ബന്ധനത്തിൽ

കണ്ടു ഒന്നു ഞെട്ടി. വേഗം കെട്ടഴിച്ചു വിട്ടു ഇങ്ങിനെ പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/296&oldid=161674" എന്ന താളിൽനിന്ന് ശേഖരിച്ചത്