താൾ:Kambarude Ramayana kadha gadyam 1922.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൮ കമ്പരുടെരാമയണകഥ

       സർവ്വജീവിതമനോമോഹന, വശീകര
       താ കുബ്രഫ്മമൂർത്തെശരണം.

എന്നു തന്റെ രണ്ടായിരംനാവുകളെക്കൊണ്ടും സ്തുതിക്കുകയും ചെയ്തു.അപ്പോൾ ത്രയസ്രിംശൽക്കൊടിദേവകൾമന്ദാര, കൽ ഹാര,കരവീര,പാരിജാതാദിദിവ്യകു മങ്ങൾ അറുത്തു ഗഗന ത്തിൽവന്നു പുഷ്പവൃഷ്ടിചെയ്തു. ദേവദുന്ദുഭികൾമുഴക്കി തുംബുരു, നാരദാദികകൾപാടി സ്തുതിച്ചു അറുപതുകോടി അപ്സരസ്രീകൾ നൃത്തം ചെയ്തു, നഗരവാസികൾ ശ്രീരാമരാമ എന്നു ജപി ച്ചു. ഭാനുകമ്പൻ പാഞ്ചജന്യത്തെ മുഴുക്കി. വസിഷ്ഠാദികൾ വേദപാരായണം ചെയ്തു. ഇങ്ങിനെയുള്ള മംഗളദ്ധ്വനികൾ മുഴങ്ങുമ്പോൾ ഭഗവാനും സരയൂനദിയിലേക്കു ചാടി മുങ്ങി, നീലമേഘശ്യാമളവർണ്ണനായ ശ്രീനാരായണസ്വാമിയായി, ല ക്ഷ്മീകല്യാണസുമേളിതമനോഹരനായി, അനന്തോപരിയിൽ ഇരുന്നു സർവ്വശരീരീകളേയും തന്റെ സഹസ്രകരങ്ങളാൽ അ നുഗ്രഹിക്കുന്നവനായി പൊങ്ങി എല്ലാവരേയും കടാക്ഷിച്ചു മറയുകയും ചെയ്തു. സമാപ്തം

രാമായ,രാമഭദ്രായ,രാമചന്ദ്രായ,വേധസെ രഘുനാഥായ,നാഥായ,സീതായാഃപതയേനമഃ

                   യാത്ര,യാത്രരഘുനാഥകീർത്തനം 
	    തത്ര,തത്ര,കൃതമസ്തകാഞ്ജലിം
                   ബാഷ്പവാരിപരിപൂർണ്ണലോചനം

മാരുതിം നമതരാക്ഷസാന്തകം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/302&oldid=161681" എന്ന താളിൽനിന്ന് ശേഖരിച്ചത്