താൾ:Kambarude Ramayana kadha gadyam 1922.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഢം ൨൭൯

ട്ടാം. അതിന്നു ശേഷിയില്ലാത്തവർ എന്നെ ശരണം പ്രാപി ക്കണം" എന്ന് ഒരു വിളംബരം എഴുതി യാഗാശ്വത്തി ‌ ന്റെ കഴുത്തിൽ കെട്ടി, അശ്വത്തെ മുൻനിറുത്തി, പിന്നാ ലെ, ശ്രീരാമഭരതലക്ഷമണശത്രു ഘ്നന്മാരം പടകളും വിഭീഷ ണസുഗ്രീവാദികളും പടകലും, ആയുധങ്ങളോടുകുടി രക്ഷക്കാ യി നടക്കകയും ചെയതു. ശ്രീരാമസ്വാമി രഥാരുഢനായി വ രുന്നുണ്ടെന്നു കേട്ട് , അംഗം , വംഗം , കലിംഗ, കാശ്മീര , കാം ബോജ , കാരുപ , സവ്വീര , സൌരാഷ്ട്ര, മഹാരാഷ്ട്ര, ദ്രോ ഡ, ദ്രവിഡ, വിരാഡ, കുഞ്ജര, കേകയ, ശുരസേന, കൊങ്ങ, വങ്ങ, മംഗ, മാഗധ, നിഷധ, ചേര, ചോള, പാണ്ഡ്യ, പാഞ്ചാലാദികളായ എല്ല രാജാക്കന്മാരും,സൈ ന്യങ്ങളോടുകുടി പുറപ്പെട്ടു വന്നു ഭഗവാനെ ശരണം പ്രാപി ച്ചു യാഗാശ്വരക്ഷക്കു സഹായികളായി പിന്തുടന്നു. ഇങ്ങി നെ യാഗാശ്വം ഹിമവാന്റെ ദക്ഷിണതാഴ്വരയിൻ എ ത്തുകയും അവിടെവെച്ച് ഈ അശ്വത്തെ ചിത്രകവചൻ എന്ന ഒരു അസുരൻ പിടിച്ചു കെട്ടി ഭ്രമിയിൽനിന്ന് ഇരുപ തു യോജന അധോഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള മഹിഷപുര ത്തിൽ കൊണ്ടുപോയാക്കി. യാഗാശ്വത്തെ അനേക ദിക്കി ലെല്ലാം തേടിത്തിരിഞ്ഞു കാണായ്കയാൽ സൈന്യങ്ങൾ വി ഷണ്ണന്മാരായി നില്ക്കുന്നതു കണ്ടു ശ്രീരാമസ്വാമി, ജാംബ വാനെ വിളിച്ചു യാഗാശ്വം കാണാതായതിന്നു കാരണം ആ ലോചിച്ചു ഇങ്ങനെ പറയുന്നു.

ജാംബവാൻ --സ്വാമിൻ! ഈ ഭ്രമിയിൽനിന്നു അധോഭാഗ ത്തായി മഹിഷപുരമെന്ന ഒരു അസുരന്റെ താമസവും ഉണ്ടെന്നു കേട്ടിട്ടുണ്ട്. പണ്ട് നഹുഷമഹരാജാവ് അശ്വമേധയാ ഗത്തിന്നു വേണ്ടി പുറമെ വിട്ട യാഗാശ്വത്തെ ഇന്ദ്രന്റെ

ആവശ്യപ്രകാരം ഈ അസുരൻ പിടിച്ചു കെട്ടി. മഹിഷപു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/293&oldid=161671" എന്ന താളിൽനിന്ന് ശേഖരിച്ചത്