താൾ:Kambarude Ramayana kadha gadyam 1922.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ഠ കമ്പരുടെ രാമായണകഥ

രത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു. നഹുഷമഹാരാജാ വ് വിഷണ്ണനായിനിന്തിരുവടിയുടെ പൂർവ്വികനായ മുചുകുന്ദ ചക്രവർത്തിയോടു സങ്കടം പറകയും,മുചുകുന്ദചക്രവർത്തിഅ സ്രുപാണിയായി മഹിഷപുരത്തി പോയി ചിത്രകവച നോടു യുദ്ധം ചെയ്കയും ചെയ്തു. ചിത്രകവചൻ ജയമി ല്ലെന്നു കണ്ടു, തന്റെ നഗരത്തിന്റെ പശ്ചിമോത്തരഭാഗ ത്തുള്ള സ്വർഗ്ഗപ്രവേശമെന്ന ഒരു കുഹരത്തിൽ മായാവി യായിഓടി ഒളിക്കെണ്ടിവന്നു. അസുരനെ കാണായ്കയാൽ മൂചുകുന്ദചക്രവർത്തി അശ്വത്തെ അഴിച്ചു നഹുഷന്നു കൊ ടുത്തു യാഗം ചെയ്വാൻ പറഞ്ഞയച്ചു. ഈ സംഭവം ആ ലോചിക്കുമ്പോൾ പക്ഷെ ചിത്രകവചൻ ഇപ്പോഴും ജീവി ച്ചിരിപ്പുണ്ടെന്നു, അവൻ നമ്മൂടെ യാഗാശ്വത്തേയും പി ടിച്ചുകെട്ടിയിരിക്കയാണെന്നും ശങ്കിപ്പാൻ അവകാശമുണ്ട്. പരമാർത്ഥം അവിടെ ചെന്നു നോക്കിയാൽ അറിയാം. ഈ വിവരം കേട്ടപ്പോൾ​ ചിത്രകവചനെ നിഗ്രഹിക്കേ ണ്ടതാണെന്നും, അവന്റെ പുരിയിൽ പോവാനുള്ള വഴി നോ ക്കേണ്ടതാണെന്നും ഭഗവാനരുളിച്ചെയ്തു. ഹിമവാൻ എന്ന ശൈലരാജാവിന്റെ ധ്യാനിച്ചു വിവരം ചോദിച്ചതിൽ ഹിമ വാൻ ഇങ്ങിനെ പറഞ്ഞു. ഹിമവാൻ-പ്രദോ; രാമചന്ദ്ര; നിന്തിരുവടി പറയുന്ന ചിത്ര കവചൻ ഇപ്പോഴും ജിവനോടെ മഹിഷപുരത്തിൽ ഇരി പ്പുണ്ട്. ദേവേന്ദ്രന്റെ ആവശ്യപ്രകാരം അനേകം അശ്വ മേധയാഗങ്ങൾ ഇവൻ മുടക്കീട്ടുണ്ട്. ചിത്രകവചനെ യു ദ്ധം ചെയ്തു ജയിക്കേണമെങ്കിൽ അവന്റെ പത്നിയായ പുരഞ്ജനി എന്നവൾ വക്കലുള്ള ജനനശൃംഖല എന്ന ഒ രു മാല്യം ഒന്നാമതായി കൈവശപ്പെടുത്തണം. അതിലാ ണ് വൈഭവം ഇരിക്കുന്നത്. വൃന്ദാവനത്തിലുളള മഹാവനദു ർഗ്ഗയായ കാളി പ്രസാദിച്ചു അവൾക്കു കൊടുത്ത മാല്യമാ

ണ് അത്. മരിച്ചവരുടെ കഴുത്തിൽ ഈ ജനനശൃംഖല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/294&oldid=161672" എന്ന താളിൽനിന്ന് ശേഖരിച്ചത്