താൾ:Kambarude Ramayana kadha gadyam 1922.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൮ കമ്പരുടെരാമായണകഥ

ക്കം. മാറത്ത് ഇടത്തുവശത്തായി വലത്തോട്ടു പരിരിഞ്ഞ ചു ഴിയും, വലത്തുവശമായി ഇടത്തോട്ടു പിരിഞ്ഞ രണ്ടു ചുഴി യും ഉണ്ടാകും. പിൻഭാഗം വാലിന്നുതാഴെ ഊദ്ധ്വർമുഖമാ യി ഒരു ചുഴിയും, മുതുകത്ത് ഇടംവലം ചുഴിഞ്ഞകായ ര ണ്ടു ചുഴിൾ, അന്യോന്യ തൊട്ടും കാണാം . നെറ്റി യിൽ ശംഖിന്റെ ആകൃകിയൽ ഊദ്ധ്വർമുഖമായി ഒരു ചു ഴിയുണ്ടാവും. ചെവി നീലരക്തവർണ്ണമായിരിക്കും. നാ സികാദ്വാരങ്ങൾക്ക് അശോകത്തളിരിന്റെ നിറമായിരി ക്കും. കഴുത്തുരോമങ്ങൾ ഒരു ചാണിന്നു താഴെ ചെറിയതാ യും, ചെവി പതിനൊന്നു വിരലിൽ കവിഞ്ഞതായും ഇരി ക്കും. ആണായിരുന്നാൽ ബീജം തുങ്ങാതെയും, പെണ്ണ യിരുന്നാൽ കടിപ്രദേശം ഉള്ളലേക്കു വലിഞ്ഞതായും ഇ രിക്കും. ഇപ്രകാരം ലക്ഷണമൊത്ത കുതിരയെ കിട്ടുവാൻ ഭാഗ്യം സിദ്ധിച്ച ഒരു രാജാവിന്നു ശത്രുഭയം ഒരിക്കലും ഉ ണ്ടാകുന്നതല്ല. ഇതിന്നു വിപരീതമായ ലക്ഷണങ്ങൾ കാ ണുമ്പോൾ ദർല്ലക്ഷമമാണെന്നു നിശ്ചയിച്ച്, അത്തരം കുതിരകളെ രാജധാനിക്കുപുറമെ നിർത്തേണ്ടതാണ്. യാ ഗത്തിന്നുപയോഗിക്കുന്ന കുതിരക്കു മേൽപറഞ്ഞ ല ക്ഷ​​ണങ്ങൾക്കുപുറമെ നാവിന്മേൽ ശഖും, ചക്രവും രേഖ കൾ പ്രകാശിച്ച കാണണം.

എന്നിങ്ങനെ അശ്വലക്ഷണം പറഞ്ഞതു കേട്ട  ദ്രാവി

ഡദേശാധിപൻ വള​രെര സന്തോഷിച്ചു, ലക്ഷണമൊത്ത ഒരു കുതിരയെ യാഗത്തിന്നുവേണ്ടി തിരുമുൽക്കാഴ്ച വെക്കുകയും ചെയതു. ഭഗവാൻ അശ്വമേധയാഗം ചെയ്വാൻ നിശ്ചയിച്ചി ട്ടുണ്ടെന്നറിഞ്ഞ ലങ്കാധിപനും , കിഷിരുന്ധാധിപനും അവരു ടെ സൈന്യങ്ങളോടുകുടി അയോദ്ധ്യയി എത്തി. " ശ്രീരാ മൻ ദിഗ്വിജയം ചെയ്ത് അശ്വമോധയാഗം ചോയ്വാൻ പോ കുന്നു. ശ്രീരാമനെ ജയിക്കേണമെന്നും, യാഗത്തെ മുടക്കേ

ണമെന്നും വിചാരമുള്ളനരുണ്ടെങ്കിൽ കുതിരയെ പിടിച്ചുകെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/292&oldid=161670" എന്ന താളിൽനിന്ന് ശേഖരിച്ചത്