താൾ:Kambarude Ramayana kadha gadyam 1922.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഡം ൨൭൫

രന്മാർ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ താഴെ ചേർക്കുംപ്രകാ രം ഒരു രജകനും തന്റെ ഭാർയ്യയും തമ്മിൽ സംഭാഷണം ചെയ്യുന്നതു കേൾപ്പാനിടയായി.

രജകൻ -- എടി! ധൂളി! എന്റെ സമ്മതംകൂടാതെ നീ അന്യ ഗൃഹത്തിൽ രാത്രി പോയി താമസികേണ്ട ആവശ്യമെന്താ യിരുന്നു? ആയതുക്കൊണ്ടു മേലിൽ എന്റെ ഭാർയ്യയായിരി പ്പാൻ നിണക്കു യോഗ്യതയില്ല . നീ ഇനി ഇവിടെ താമ സിക്കുന്നതായാൽ എന്നെ സ്വജനങ്ങൾ ഭ്രഷ്ട് കല്പിച്ചു ജാ തിയിൽനിന്നു പുറത്താക്കും .ഇവിടെനിന്നു കടന്നുപോ.

രജകന്റെ ഭാർയ്യ --അയ്യോ! ഭർത്താവെ! ഞാൻ ഒരു രാത്രിയ ല്ലെ വീടുവിട്ടു താമസിച്ചുള്ളു. നമ്മുടെ രാജാവായ രാമച ന്ദ്രന്റെ പത്നി സീത,ഒരു കൊല്ലം അന്യന്റെ ഗൃഹ‌ ത്തിൽ പോയി താമസിച്ചതിന്നു യാതൊരു ഭ്രഷ്ടും ആരും കല്പിച്ചല്ലല്ലൊ. സിത ഇന്നും രാമന്റെ പത്നിയാണ് പിന്നെ ഈ വഴുപ്പു തിരുമ്പുന്ന നമുക്കാണൊ ഇത്ര യോ ഗ്യക വെച്ചിട്ടുള്ളത് ?

രജകൻ --എടി! ഒരുവൻ അങ്ങീനെ മർയ്യാദയല്ലാതെ വല്ല തും കാട്ടിയെന്നുവെച്ചൂ , മറ്റൂള്ളവരും അപ്രകാരം കാട്ടേ ണമെന്നുണ്ടോ? എന്നു പറ‌‌ഞ്ഞു രജകൻ തന്റെ ഭാർയ്യയെ അടിച്ചു പു റത്താക്കി. ഇതൊക്കെ കണ്ടും കേട്ടും നിലക്കുന്ന ഒറ്റുകാർ രാ ജധാനിയിൽ പോയി നടന്ന സംഭവമെല്ലാം ഭഗവാനെ അറിയിച്ചു . ഭഗവാൻ ഈ സംഗതി വളരെ ഗാഢമായി ആലോചിച്ചു പരാപാദത്തെ ഭയന്നു ജാനകിയെ ഉപേക്ഷി ക്കുകയാണു നല്ലതെന്നു തീർച്ചപ്പെടുത്തി. അനന്തരം ലക്ഷ്മണ നെ വിളിച്ചു വിവരം മനസ്സിലാക്കി സീതയെ വനത്തിൽ കൊണ്ടുപോയി വിട്ടേച്ചു വരുവാൻ കല്പിക്കയും ലക്ഷ്മണൻ വ്യസനിച്ചു ഭ്രാതാവിന്റെ ആജ്ഞയെ ലംഘിപ്പാൻ പാടി

ല്ലെന്നു കരുതി, സീതാദേവിയെ കൂട്ടി വനത്തിൽ കൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/289&oldid=161666" എന്ന താളിൽനിന്ന് ശേഖരിച്ചത്