താൾ:Kambarude Ramayana kadha gadyam 1922.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൪ കമ്പരുടെ രാമായണകഥ

യച്ചു.. ദേവി വരുന്നതുവരെ ഭഗവാൻ മായാപ്രഭാവത്താൽ യുദ്ധം മുറക്കു നടത്തിപ്പോന്നു ദേവി വന്നുചേന്ന ഉടനെ ഭ ഗവാൻ വേണ്ടപ്പെട്ട ഉപദേശം കൊടുത്തു ദേവിയെ യുദ്ധ ത്ത ന്നു പുറപ്പെടുവിച്ചു ദേവികാളരാത്രിയുടെ വേഷമെടുത്താ ണു യുദ്ധത്തിന്നുപോയത്. ലോകമെല്ലാം നടുങ്ങത്തക്ക ഒരുവി കൃതവേഷത്തോടുകൂടിയ കാളരാത്രി, കറുത്ത വാവുദിവസ ത്തിൽ അദ്ധരാത്രിയിലുളള അന്ധകാരംപോലുളള നിറ ത്തോടും, നരസിംഹന്റെ ദന്തംപോസുളള ദന്തത്തോടും, സമുദ്രംപോലെ വിസ്താരവും ചലനവും ഉളള നേത്രത്തോടും, രക്തവർണ്ണമായ കചഭാരത്തോടും, മത്തഗജങ്ങളെ കുണ്ഡല മായണിഞ്ഞ കർണ്ണത്തോടു, അഷ്ടനാഗങ്ങളെ ആഭരണമാ ക്കിയ കണ്ഠത്തോടു, ദേഹദേഹികളെ വേർപെടുത്തുന്ന ആ യുധത്തെ ധരിച്ച കരത്തോടും, മൃത്യവെന്നു അപമൃത്യവെ ന്നും പേരോടുകൂടിയ ശൃംഖലകൾ ധരിച്ച വക്ഷസ്സോടും, ബ്ര ഹ്മാദി പിപീലികാപയ്യന്തമുളള ദേഹദേഹികളെ വേർപെടു ത്തുവാനുളള അധികാരമുദ്രയോടും, നീലമേഘംപോലുളള വ സ്രാഡംബാത്തോടുംകൂടി ധർമ്മരാജാവിനെ മന്ത്രിയക്കി, കാ ലൻ, യമ എന്നവരെ ഭടന്മാരാക്കി, വേതാളത്തെ വാഹ നമാക്കിയാണു യുദ്ധത്തിന്നുസ ചെന്നത്. ഈ കാളരാത്രിയെ കണ്ടപ്പോൾതന്നെ അസുരേശ്വരനായ സഹസ്രമുഖൻ സൂത്ര ക്കയറററ പ്രതിമയെപ്പോലെ ഭ്രമിയിൽ വീണുപോയി, പാതി വ്രത്യഗ്നികൊണ്ട് അസുരേശ്വരനേയും സഹായികളേയും ഭ സ്മമാക്കിയതിന്നുശേഷം, ത്രൈലോക്യപുരി, ദധിസാഗര ത്തിൽ മുങ്ങിപ്പോകട്ടെ എന്നു ശപിച്ചു. എല്ലാവരും യഥാ സ്ഥാനത്തിലേക്കു മടങ്ങുകയും ചെയ്തു. ഇങ്ങിനെ ലോകർക്കു സ ങ്കടനിവൃത്തി വരുത്തിക്കൊടുത്തു പിന്നെയും വളരെക്കാലം ശ്രീരാമസ്വാമി രാജ്യഭാരം ചെയ്തു. സീ താ പ രി ത്യാ ഗം.

അക്കാലത്തു ഒരു ദിവസം ശ്രീരാമചക്രവർത്തിയുടെ ചാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/288&oldid=161665" എന്ന താളിൽനിന്ന് ശേഖരിച്ചത്