താൾ:Kambarude Ramayana kadha gadyam 1922.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ഉ ത്ത ര രാ മാ യ ണം

സഹസ്രമുഖവധം

സവ്വേശ്വരനായ ശ്രീരാമചന്ദ്രൻ, പട്ടാഭിഷേകാനന്ത

രാ, പ്രജകളെ രക്ഷ ചെയ്ത്, പുവികന്മാരെപ്പോലെ മാനവ സ്മൃതിയിലെനിയമങ്ങളിൽ നിന്നു അണു പോലും തെററാതെ രാജ്യഭാരം ചെയ്തു വരുന്ന കാലത്ത് ഒ ധിസാഗരത്തിന്നു മദ്ധ്യെ ത്രൈലോക്യപുരിയിൽ താമ സിക്കുന്ന സ ഹ സ്ര വ ദ ന രാ ണൻ എന്നവന്റെ ഉപദ്രവം കാരണം ഇന്ദ്രിദിദേവകളും, ത്രിമുർത്തികളും, ലോ കവാസികളും വലുതായ സങ്കടങ്ങൾ അനുഭവിക്കേണ്ടിവന്നു. സ്ത്രീകളുടെ കയ്യാലല്ലാതെ മരണം സംഭവിക്കയില്ലെന്നു വ രം വാങ്ങിയ സഹസ്രവദനൻ വരപ്രഭാവത്താൽ പലവിധ മായ ലോകോപദ്രവങ്ങളും ചെയ്തുവന്നു ഒടുവിൽ വിഭീഷണ നും,രാക്ഷസസൈന്യവും, സുഗ്രീവനു, വാനരസൈന്യവും, ഭഗവാനൊപ്പം ഹനുമാന്റെ സഹായത്തോടുകൂടി ത്രൈ ലോക്യപുരിയിൽ വിമാനം കയറി ചെല്ലുകയും അതിഘോ രമായ യുദ്ധം ചെയ്തും രാക്ഷസനെ വധിപ്പാൻ സാധിക്കാ യ്തയാ എല്ലാവരും പരിഭ്രമിച്ചുനില്ക്കെ സീതാദേവിയെ വരു ത്തിയാൽ മാത്രമെ രാക്ഷസനെ വധിപ്പാൻ സാധിക്കയുളളു വെന്നു ഹനുമാൻ പറകയും അതുപ്രകാരം അശരീരിവാക്കു കേൾക്കുകയും ചെയ്തു. ഭഗവാൻ ഉടനെ വിമാനവുംകൊണ്ടു സീതാദേവിയെ കൂട്ടിക്കൊണ്ടുവരാൻ ലക്ഷ്മണകുമാരനെ അ

35










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/287&oldid=161664" എന്ന താളിൽനിന്ന് ശേഖരിച്ചത്