താൾ:Kambarude Ramayana kadha gadyam 1922.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൪ കമ്പരുടെ രാമായണകഥ

ടുവിക്കാൻ ഉഝാഹിപ്പിക്കുകയും ചെയ്തു. ദശഥെമഹാരാ ജാവു സ്വർഗ്ഗത്തിൽനിന്നു ദേവന്മാരൊപ്പം ലങ്കയിൽ വന്നു രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചു.ശ്രീരാമന്റെ അപേക്ഷ പ്രകാരം കൈകേയിയോടും ഭരതനോടും തോന്നിട്ടുള്ള പരി ഭവം തീർത്ത് അവരേയും ദശരഥൻ അനുഗ്രഹിച്ചു തൃപ്തനാ യി സ്വർഗ്ഗത്തിലേക്കു തന്നെ മടങ്ങിപോയി. അയോദ്ധ്യാഗമനം

      അനന്തരം ഭഗവാന്റെ കല്പന അനുസരിച്ചു വിഭീഷ

ണൻ പുഷ്പകവിമാനം കൊണ്ടുവരികയും എല്ലാവരും കൂടി അയോദ്ധ്യക്കു പുറപ്പെടുകയും ചെയ്തു. എന്നാൽ ജാംബ വാൻ വിമാനത്തിൽ കയറുവാൻ മടിച്ചു നില്ക്കുന്നതു കണ്ടു ഭഗവാൻ കാരണം ചോദിക്കയും, "രാമ രാവണയുദ്ധത്തിൽ രാമന്റെ വാനരസൈന്യത്തിൽ തന്റെ മകനായ വസന്ത നും രണ്ടു വെള്ളം പടയുമാണു കുംഭകർണ്ണൻ ഭക്ഷിച്ചു നശിപ്പി ച്ചിട്ടുള്ളത്. അതുകൊണ്ട് സന്തുഷ്ടകക്ഷികളുടെ ഇടയിൽ സങ്കടക്കാരനായ താൻ വിമാനത്തിൽ കയറി സന്തോഷിക്കു ന്നില്ലെന്നു" ജാംബവാൻ മറുവടി പറകയും ചെയ്തു. ഭഗ വാൻ ഉടനെ ഹനുമാനെ വിളിച്ച് ധർമ്മരാജാവിന്റെ അടു ക്കലേക്കയക്കുകയും വസന്തനേയും രണ്ടു വെള്ളം പടയേയും ജീവനോടെ വരുത്തുകയും ജാംബവാനെ ത്രപ്തിപ്പെടുത്തി എ ല്ലാവരും കൂടി വിമാനത്തിൽ കയറി അയോദ്ധ്യക്കു പുറപ്പെ ടുകയും ചെയ്തു. രഥമം ആകാശത്തിലേക്ക് ഉയർന്നപ്പോൾ ഭ ഗവാൻ സീതാദേവിയുടെ അറിവിന്നായി ഓരോന്നു കാട്ടി ക്കൊടുത്തു തുടങ്ങി. ഭഗവാൻ---പ്രിയെ! ഈ കാണുന്ന വടക്കെ മിറ്റത്തു വെ

 ച്ചാണു ഞാൻ രാവണനെ നിഗ്രഹിച്ചത്. ഈ കിഴക്കേ 
  മിറ്റമിത്തു വെച്ചാണു നമ്മുടെ പടനായകനായ നീലൻ
     പ്രഹസ്തനെ വധിച്ചത്. ധീരനായ അംഗദകുമാരൻ

ഈ ദക്ഷിണമിറ്റത്തു വെച്ചാണു വജ്രദാഷ്ട്രനെ വധിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/278&oldid=161654" എന്ന താളിൽനിന്ന് ശേഖരിച്ചത്