താൾ:Kambarude Ramayana kadha gadyam 1922.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൬൫

ത് . ലക്ഷ്മണകുമാരൻ ഇന്ദ്രജിത്തിനെ വധിച്ചതു ഈ പ ടിഞ്ഞാറെ മിററത്തു വെച്ചാണ് . കുംഭകർണ്ണൻ, അതി കായൻ മുതലായവരും, മൂലബലങ്ങളും മരിച്ച യുദ്ധക്കള മാണിത് . നമ്മുടെ പ്രണനെ രക്ഷിച്ച ഹനുമാൻ അക മ്പനെ അടിച്ചു കൊന്ന സ്ഥലമാണിത് . എന്റെ അ സ്ത്രത്തിന്നു മഹോഭരൻ ഇരയായിത്തീർത്തതു ഇവിടെ വെച്ചാ ണ് . ഹാ! ഒരു കുലാലന്നു ഘാടാദികൾ നിർമ്മിക്കുവാൻ അധികം ദിവസങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ അതോക്കെ ഉടച്ചുകളവാൻ ഒരു നിമിഷം മതിയാകും. ഇന്ദ്രാദി ദേവങ്ങൾ കൂടി എത്തി നോക്കുവാൻ അസാ ദ്ധ്യമായ ഏഴു മതിലുകളെ നോക്കുക. പാതാളത്തോളം എത്തുന്ന അത്യഗാദമായ കിടങ്ങുകളും കണ്ടില്ലെ? ഈ സുബേലപർവ്വതത്തിൽനിന്നു ചാടിയാണു സുഗ്രീവൻ രാവ ണന്റെ മകുടം പഠിച്ച കൊണ്ടുവന്നത്. രാക്ഷസന്മാരു ടെ രക്തംകൊണ്ടുണ്ടായ സാഗരത്തെ ഈ ലവണസാഗ രമാണു ആകർഷിച്ചത്.

   ഇങ്ങനെ ഓരോന്നായി കാട്ടികോടുക്കവേ വിമാനം സമു

ദ്രത്തിന്റെ മറുകരയിൽ എത്തി. അവിടെ ഒരു ശിവലിം ഗം പ്രതിഷ്ടിക്കേണമെന്നു വെച്ച് ഹനുമാനെ . ലിംഗം കൊ ണ്ടുവരുവാൻ കാശിക്കയച്ചുവെങ്കിലും മുഹുർത്തസമയത്തിന്നു ലിംഗം എത്തായ്കയാൽ ശ്രീരാമൻ ഒരു പിടിമണൽവാരി ലിം ഗമാക്കി ശുഭമൂഹുർത്തത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു. അപ്പോ ഴക്കും ഹനുമാൻ ലിംഗം കൊണ്ടുവന്നു . ആയത് ഹനു മാൻ തന്നെ അവിടെ പ്രതിഷ്ഠിച്ചു. എല്ലാവർക്കും ഹനുമൽപ്ര തിഷ്ഠയെ ആദ്യം പൂജിക്കേണമെന്നും അതിനു ശേഷം രാമ പ്രതിഷ്ഠയെ പൂജിച്ചു സേതുസ്നാനം കഴിക്കേണമെന്നും ഭഗ വാൻ കല്പിച്ചു ഹനുമാന്റെ ഇച്ഛാഭംഗം തീർത്തു. ശ്രീരാമൻ----പ്രയെ!ജാനകി!ഈ സേതുമാഹാത്മ്യം അ

നിർവ്വചനീയമാണ് . മാത്രഹത്തി, പിത്രഹത്തി, ഗുരുഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/279&oldid=161655" എന്ന താളിൽനിന്ന് ശേഖരിച്ചത്