താൾ:Kambarude Ramayana kadha gadyam 1922.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൬൩

ജ്ജനങ്ങൾ വ്യസനിച്ചു സുഗ്രീവാദികൾ പരിഭ്രമിച്ചു.:അ ങ്ങിനെയിരിക്കെ അഗ്നിഭഗവാൻ തന്റെ പത്നിയായ സ്വാ ഹയെക്കൊണ്ടു സീതാദേവിയെ എടുപ്പിച്ചു രാമാന്തികത്തിൽ പ്രത്യക്ഷമായി ഇങ്ങനെ പറഞ്ഞു. അഗ്നിഭഗവാ---പ്രഭോ!രാമചന്ദ്ര!ലോകമാതാവായ ജാന

കിയുടെ പാതിവ്രത്യാഗ്നി അടിയനെ ദഹിപ്പിക്കുന്നു അടിയ
ന്റെ പത്നിയുടെ വക്കൽനിന്നു സീതാദേവിയെ നിന്തി
രുവടി സ്വീകരിച്ച് അടിയങ്ങളെ രക്ഷിച്ചാലും.സീതാദേ
വിയെ, അടിയനെ സാക്ഷിയാക്കിയാണു നിന്തിരുവടി
 പാണിഗ്രഹണം ചെയ്തത്.യാതൊരു പദാർത്ഥത്തിന്നാ
 ണോ അടിയനുമായി സമ്പർക്കമുണ്ടാകുന്നത്, ആ പദാ
 ർത്ഥത്തിന്റെ കളങ്കമെല്ലാം തീർത്തു പരിശുദ്ധമാക്കുകയെ
 ന്നത് അടിയന്റെ ധർമ്മമാണ്.വേദവിധിതന്നെ അ
 ഗ്നിയെ സർവ്വസാക്ഷിയാക്കിട്ടാണ്.ഹേ! പ്രഭോ! പതിവ്രത
 മാരിൽവെച്ച് അഗ്രഗണ്യയായ സീതാദേവിയെ പരിഗ്ര
 ഹിച്ചാലും.പാതിവ്രത്യാഗ്നികൊണ്ട് അടിയന്നു പറവുന്ന
 ഖേദത്തെ കളഞ്ഞാലും.
      അഗ്നിദേവന്റെ ഈ വിധം വാക്കുകൾ കേട്ട് സന്തുഷ്ട

നായ ഭഗവാൻ സീതയെ കൈ പിടിച്ചു സമീപത്താക്കി സ ന്തോഷത്തോടെ കടാക്ഷിച്ചു.ബ്രഫ്മാദി ത്രിമൂർത്തികളും, ഇ ന്ദ്രാദി ദേവകളുമൊക്കെ ഭഗവാന്റെ മായാസമ്പ്രദായങ്ങളെ ക്കണ്ട് ആശ്വർയ്യപ്പെടുകയും "അഗ്നിയേയും ചുടത്തക്ക അ ഗ്നി സീതാദേവിയിൽ അധിവസിക്കുന്നുണ്ട'.രാവണൻ ത ന്നെ ഈ അഗ്നിയെ ഭയന്നാണു സീതയെ ഭ്രമിയോടുകൂടി എ ടുത്ത് രഥത്തൽ വെക്കേണ്ടി വന്നത്. കളങ്കമുള്ള തങ്ക ത്തെ അഗ്നിയിൽ പുടം വെച്ചു ശുദ്ധമാക്കുന്നുണ്ട്. കളങ്കര ഹിതയായ സീതയെന്ന തങ്കത്തെ മായാമാനുഷനായ രാഘ വനല്ലാതെ മറ്റാരെങ്കിലും പുടം ചെയ്യുമോ" എന്നൊക്കെ

പറയുകയും,ശ്രീരാമനെ വേഗം അയോദ്ധ്യയിലേക്കു പുറപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/277&oldid=161653" എന്ന താളിൽനിന്ന് ശേഖരിച്ചത്