താൾ:Kambarude Ramayana kadha gadyam 1922.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൨ കമ്പരുടെ രാമായണകഥ

ന്റെ അടുക്കലേക്കയച്ചതും,പിന്നീടു സേതുബന്ധം കഴി ച്ചു ലങ്കയിൽ കു ന്നതും,ഇത്രയും ബുദ്ധിമുട്ടി രാവണാദി കളോടെ യുദ്ധം ചെയ്തതും ഒക്കെ എന്തിന്നാണ് ?സ്ത്രീകളു ടെ ചീത്തഗതി ത്രമൂർത്തീക്കളെക്കൊണ്ടും മനസ്സിലാക്കു വാൻ പ്രയാസമാണ്.അന്യാശ്രയമില്ലാത്ത എന്റെ ശിക്ഷക്കും രക്ഷക്കും നാഥനായ അങ്ങയുടെ യുക്തംപോ ലെ ഒക്കെ ചെയ്യാം. ശ്രീരാമ---ശരി!ത്രിമൂർത്തികളാലും സ്രീഹ്രദയം അറിവാൻ

 പ്രയാസമാണെങ്കിൽ പിന്നെ ഞാനാണോ ഒരു സ്രീയുടെ
 യഥാർത്ഥസ്വഭാവം മനസ്സിലാക്കാൻ ശക്തനാകുന്നത് ?

സീതാദേവി---എന്റെ പാതിവ്രത്യധർമ്മത്തെ അങ്ങയുടെ പ

രമഭക്തനായ ഹനുമാന്ന് ഞാൻ ലക്ഷ്യപ്പെടുത്തിക്കൊടു
ത്തിട്ടുണ്ട്.വേണമെങ്കിൽ നിന്തിരുവടിക്കും പ്രത്യക്ഷമാ
ക്കിത്തരാം.വഝ!സൌമിത്രേ!ജ്യേഷ്ഠൻ പറഞ്ഞതു നീ
കേട്ടില്ലെ?വലുതായ ഒരു അഗ്നികുണ്ഡം വെട്ടി അഗ്നി
യെ ജ്വലിപ്പിക്കു.
    ദേവിയുടെ കല്പനയെ നിരാകരിപ്പാൻ ശക്തനല്ലാത്ത

ലക്ഷ്മണൻ ഭഗവാന്റെ ഇംഗിതം അറിവാൻ ശ്രമിച്ചുവെങ്കി ലും ഭഗവാൻ നിർവ്വികാരനായിരിക്കുന്നതുകണ്ടു ദേവിയുടെ ക ല്പനപ്രകാരം അഗ്നികുണ്ഡം വെട്ടിയുണ്ടാക്കി നിറയെ അ ഗ്നി ജ്വലിപ്പിക്കുകയും ചെയ്തു.ജാനകിയാവട്ടെ ഈ അഗ്നികു ണ്ഡത്തെ പ്രദക്ഷിണം ചെയ്ത് "അല്ലയോ അഗ്നിഭഗവാനെ! സർവ്വേശ്വരനായ എന്റെ ഭർത്താവിനെയല്ലതെ ഇതരപുരു ഷനെ.എന്റെ മനോവാക്കായങ്ങളെകൊണ്ടു സ്പർശിച്ച പോയിട്ടുണ്ടെങ്കിൽ എന്നെ നീ ദഹിപ്പിച്ചുകളയണം അല്ല ഞാൻ പതിവ്രതയായിതന്നെ കഴിച്ചുകൂട്ടിട്ടുണ്ടെങ്കിൽ അ ഗ്നികുണ്ഡത്തിൽനിന്നു നീ എന്നെ എടുത്തു ഭഗവാൻവശം ഏല്പിക്കുക"എന്നും പറഞ്ഞു ദേവി തീയിൽ ചാടി.ദേവി

യെ കാണാതായപ്പോൾ അമാന്മാർ പുഷ്പവൃഷ്ഠി ചെയ്തു. സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/276&oldid=161652" എന്ന താളിൽനിന്ന് ശേഖരിച്ചത്