താൾ:Kambarude Ramayana kadha gadyam 1922.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൬൧

പോലെ ഇരിക്കണം.താനും ശോഭിച്ച,താൻ യോജിച്ചി രിക്കുന്ന സ്വർണ്ണത്തേയും,ശോഭിച്ച്,അണിഞ്ഞിരിക്കു ന്ന സ്ത്രീയേയും ശോഭിപ്പിക്കും.അതുപോലെ കുലസ്ത്രീകൾ തന്നെയും,തന്റെ ഭർത്താവിനെയും,തന്റെ കുലത്തേയും ഒരേ സമയം ശോഭപ്പിക്കും.നിണക്കാണെങ്കിൽ കുലമോ ഗോത്രമോ ഇല്ല.മാതാപിതാക്കന്മാരില്ല.നി കീടംപോ ലെ പൊട്ടിപ്പൊങ്ങിയവളാണ്.വില്ലുപൊട്ടിച്ചവനെ മു ഹൂർത്തം നോക്കാതെ മാലയിട്ടതുകൊണ്ടു പൊരുത്തനിമി ത്തങ്ങൾ നോക്കി ശുഭമുർത്തത്തൽ ലോകരീതിയനുസരി ച്ചു പാണിഗ്രഹണം ചെയ്ത ഒരു ഭർത്താവും നിണക്കില്ല. കാമുകനായ ഒരുവന്റെ അധീനത്തിൽ കാമികളായ രാ ക്ഷസന്മാരുടെ മദ്ധ്യത്തിൽ അനേകം മാസങ്ങളായി ഈ വിധം ശൃംഗാരവേഷത്തോടെ താമസിച്ച ഒരു സ്ത്രീയയുടെ ചാരിത്രശുദ്ധിയെ ആർക്കും വിശ്വസിപ്പാനും തരമില്ല. സീതാദേവി---പ്രാണേശ്വര!നിന്തിരുവടിയുടെ മുഖത്തുനിന്നു

   അസ്രസദൃശമായ വാക്കുകൾ കേട്ടു ശീലമില്ല.ഇതൊക്ക
   ഹൃദയം ദഹിപ്പിക്കത്തക്ക ദുഷ്ടവാക്കുകളാണ്.അയോനി
   കളായി അനേകം സ്ത്രീകളുണ്ട്.അവരെല്ലാം ദോഷപ്പെട്ട
   വരാണെന്നാണോ നിന്തിരുവടിയുടെപക്ഷം.കൊണ്ടതിൽ
   പിന്നെ ഗോത്രദൂഷ്യം പറയുന്നതു പുരുഷധർമ്മമല്ല. കഴി
   ഞ്ഞ പന്ത്രണ്ടുമാസമായി ഊണും ഉറക്കവുംകൂടാതെ മലി
   നഃവഷയായി രാമ!രാമ!എന്ന രസായനം മാത്രം ആ
   ഹാരമാക്കി കഴിച്ചുകൂട്ടിയ എന്നെ ഇന്ന് ഈ വേഷത്തിൽ
   നിന്തിരുവടിയുടെ മുമ്പാകെ തൊണ്ടാക്കിയത് അങ്ങയുടെ
   പരമഭക്തനായ മാരുതിയും,ധർമ്മശാസ്രനിപുണനായ
   വിഭീഷനും കൂടിയാണ്.നിന്തിരുവടിക്ക് എന്നോട് അ
   പ്രിയമാണെന്നു ശങ്കിപ്പാൻ അവകാശമുണ്ടായിരുന്നുവെ
   ങ്കിൽ ഈ ദേഹം ഇന്നു കാണ്മാൻ സംഗതി വരുന്നതല്ലാ

യിരുന്നു.അംഗുലിയവും കൊടുത്തു ഹനുമാനെ മുമ്പ് എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/275&oldid=161651" എന്ന താളിൽനിന്ന് ശേഖരിച്ചത്