താൾ:Kambarude Ramayana kadha gadyam 1922.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൬ കന്വരുടെരാമായണകഥ

മാറത്തിരുപ്പുണ്ട്. അതിനെ ബ്രഹ്മാസ്ത്രം തൊടുത്തു പുറത്താ ക്കിയാൽ പിന്നെ കശിരസ്സുകൾ മുളക്കുന്നതല്ല. ആ ഇസ്ത്ര ത്തിന്നു വൈഭവം കൂട്ടുവാൻ ആദിത്യഹൃദയം എന്ന ഒരു മ ന്ത്രം ഞാൻ ഉപദേശിക്കാം. ആ മന്ത്രം ചൊല്ലി ആദിത്യനമ സ്കാരം ചെയ്തു യുദ്ധം ചെയ്യുക' എന്നുപദേശിക്കുകയും അതു പ്രകാരം ശ്രീരാമസ്വാമി മന്ത്രം ചൊല്ലി ആദിത്യനമസ്കാരം ചെയ്ത് രാവണൻ വക്ഷഃപ്രദേശത്തെ ലക്ഷ്യമാക്കി ബ്രഹ്മാ സ്ത്രം അയക്കുകയും ചെയ്തു. ബ്രഹ്മാസ്ത്രംകൊണ്ടു രാവണ ന്റെ മാവ്വിടം പിളർന്നതോടുകൂടി ഗരുടൻ അവിടെ വന്നു തന്റെ പക്ഷങ്ങളാൽ രാവണനെ അടിച്ചു അമൃതകലശം ക യ്യിലെടുത്തു വൈകുണ്ഠത്തിലേക്കു കൊണ്ടുപേവുകയും ചെയ്തു. അപ്പേഴാണ് രാവണന്നു പൂർ‌വസ്മണയുണ്ടായത്. രാവണൻ_ശ്രീരാമൻ!നാരായണ!ശരണം. അനേകകാലമാ

യി നിന്തിരുവടിയെ പിരിഞ്ഞിരിക്കുന്നു. വേഗം ഒരു ജന്മം
കൂടി തന്നു യഥാസ്ഥാനത്താക്കി രക്ഷതരേണമെന്നു പ്രാ
ർത്ഥിക്കുന്നു. അടിയന്റെ പ്രാണൻ പോകുന്ന ഈ അവ
സരത്തിൽ നിന്തരുവടിയുടെ യഥാർത്ഥസ്വരൂപം കണ്ടു
ധ്യാനിച്ചു തിരുനാമം ജപിച്ചു ജന്മമടയുവാൻ അനുഗ്രഹിക്ക
ക്കേണമേ!
 എന്നിങ്ങിനെയുള്ള രാവണന്റെ അപേക്ഷക്കു 'നിന്റെ

ഭാവന പോലെ ഭവിക്കട്ടെ'എന്നു ഭഗവാൻ അനുഗ്രഹിക്ക യും, രാവണനെ ത്രിമൂർത്തിൾ കാണെ അസ്ത്രം തൊടുത്തു കൊല്ലുകയും രാവണൻ രാമ!രാമ! എന്നു ജപിച്ചും കൊണ്ടു പ്രാണനെ വെടിയുകയും ചെയ്തു.

വി ഭീ ഷ ണ ന്റെ സിം ഹാ സ നാ രോ ഹ ണം.

 ഭഗവാന്റെ കല്പനപ്രകാരം ദുഃഖിച്ചു വിലപിക്കുന്ന വി

ഭീഷണനും, മണ്ഡോദരിയുംകൂടി രാവണന്റെ ശവമെടത്തു

ജലംകൊണ്ടു കുളിപ്പിച്ചു, കളഭവും കസ്തുരിയും ചാർത്തി,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/270&oldid=161646" എന്ന താളിൽനിന്ന് ശേഖരിച്ചത്