താൾ:Kambarude Ramayana kadha gadyam 1922.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൫൭

വസ്തത്തിൽ പൊതിഞ്ഞ് ചന്ദനമുട്ടികളാൽ ചിതകൂട്ടി ചിതമേൽ ശവം വെച്ച് അഗ്നി കൊളുത്തി ദഹിപ്പിക്കുകയും സാഗരത്തിലിറങ്ങി ഉദക്രിയ മുതലായ ശേഷക്രിയകൾ ചെ യ്യുകയും രാവണന് ഊദ്ധ്വഗതി വരത്തക്ക മറ്റു കർമങ്ങൾ ചെയ്യുകയും ചെയ്തു. ഇതിന്നുശേഷം വിഭീഷണന്റെ അരി യിട്ടു വാഴ്ച കഴിപ്പാൻ ലക്ഷ്മണനെ ഭഗവാൻ നിയോഗിച്ചയ ച്ചു. ലങ്കാരാജധാനിയിൽ രാവണന്റെ മരണത്തെപ്പറ്റി സ്തീകളുടെയും മറ്റും ഇടയിൽ പലവിധമായ സംസാരങ്ങ ളും നടന്നു ഉണ്ടാൽ മരിക്കുന്ന വിഷം ലോകത്തിലുണ്ട്, ക ണ്ടാൽ കൊല്ലുന്ന വിഷാണു ജാനകി എന്നും, കാമശരത്താ ലുണ്ടായ രാവണനെ നസ്സാരനായ ഒരു മനുഷ്യൻ കൊന്നു വെന്നും, അഷ്ടഗജങ്ങളുടെ കൊമ്പുകൾ തറച്ചതു പറിച്ചെടു പ്പാൻ കഴിയായ്കയാൽ, വജ്രത്താൽ മുറിച്ച വേപെടുത്തി. ദേഹത്തിൽ ഉറച്ചുകിടക്കുന്ന കഷ്ണത്തിന്മേൽ നവരത്നം പതി ച്ചു ശോഭിക്കുന്ന മാറോടുകൂടി അഷ്ടഗജയുദ്ധപ്രയൻ എന്നു പ്രസിദ്ധിയെ നേടിയ രാവണന്റെ ദേഹത്തിൽ വസ്ത്രത്തിൽ സൂചിയെന്നപോലെ രാമസായകം ഏറ്റുവെന്നും മറ്റുമുള്ള സംസാരങ്ങൾക്കും ബഹളങ്ങൾക്കും ഇടയിൽ വിഭീഷണനേ യും കൂട്ടി ലക്ഷ്മണകുമാരനും സുഗ്രീവനും ലങ്കാരാജധാനിയിൽ പോയി, വിഭീഷണനെ സിംഹാസനത്തിലിരുത്തി ലങ്കേശ്വ രനായി അരിയിട്ടു വാഴ്ച കഴിച്ചു. അതിനുശേഷം പുരവാസി കൾ ലങ്കേശ്വരന്നു വെച്ച തിരുമുൽകാഴ്ചകളെല്ലാം എടുപ്പി ച്ചു രാമപാദത്തിൽ കൊണ്ടു വെച്ചു നമസ്കരിച്ചു വിഭീഷണൻ വിനയാനപിതനായി നിന്നു. ഭഗവാൻ വിഭീഷണനെ അഭി നന്ദിച്ചതിന്നുശേഷം ഹനുമാനെ വിളിച്ചു സീതാദേവിയെ വി

വരം അറിയിച്ചു കൂട്ടിക്കൊണ്ടു വരുവാൻ പറഞ്ഞയച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/271&oldid=161647" എന്ന താളിൽനിന്ന് ശേഖരിച്ചത്