താൾ:Kambarude Ramayana kadha gadyam 1922.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൫൫

മഹർഷിയെക്കണ്ടു തന്റെ തോൽമയെപ്പറ്റിപ്പറകയും, പാ താളത്തിൽ ഇരുന്നു ഒരു യാഗം ചെയ്യുന്നതിനാൽ ഒരു കുതി രയും വാളും ഹോമകുണ്ഡത്തിനിന്നുണ്ടാകുമെന്നും അതുകൊ ണ്ടു രാമനെ ജയിക്കാമെന്നും ശൂക്രമഹർഷി ഉപദേശിക്കയും ചെയ്തു. ശൂക്രമഹഷിയുടെ ഉപദേശപ്രകാരം രാവണൻ പാ താളത്തിൽ പോയി മണ്ഡോദരിയെ കാവൽ നിർത്തി ഹോമം ആരംഭിക്കയും ചെയ്തു. രാവണവധം.

 പോക്കളത്തിൽനിന്നു രാവണനെ പെട്ടെന്നു കാണാ

തായ‌തിന്നു കാരണമെന്താണെന്നു വിഭീഷണൻ അന്വേഷി ക്കുകയും രാവണൻ ഒരു ഗൂഹയിലിറങ്ങി പാതാളഹോമം ചെ യ്യുകണെന്നും, ഹോമം അവസാനിക്കാൻ ഇട കൊടുക്കു ന്നതായാൽ രാവണനെ ജയിപ്പാൻ പ്രയാസമാണെന്നും, ഭ ഗവാനെ അറിയിക്കുകയും ചെയ്തു. ഉടനെ ഹോമം മുടക്കി രാവണനെ യുദ്ധ സ്ഥലത്തേക്കു പിടിച്ചുകൊണ്ടു വരുവാൻ ഹ നുമാൻ പോയി. രാവണൻ ഹോമം ച്ചെയുന്ന ഗുഹക്കുള്ളിൽ കടന്നു, അവന്റെ സമാധിയെ ഇളക്കുവാൻ ഹനുമാൻ ചെ യ്ത വിദ്യകൾ ഫലിക്കായ്കയയാൽ ഒടുവിൽ മണ്ഡോദരിയുടെ കേ ശം പിടിച്ചിഴച്ചു ഉപദ്രവിക്കുകയും മണ്ഡോദരിയുടെ രോദ നം കേട്ടു രാവണൻ ഉണർന്നു, ഹോമം മുഴുമിക്കാതെ ഹനുമാ നെ പിന്തൂർന്നു യുന്തക്കളത്തിൽ വന്നു രാമനോടു വീണ്ടും യു ദ്ധം ആരംഭിക്കുകയും ചെയ്തു. ഭഗവാൻ രാവണന്റെ തല യും കരവും ഓരോന്നായി ഛേദിച്ചുതുടങ്ങി. ഛേഹിക്കുന്ന ത ലയും കരവും അപ്പോഴപ്പോൾ മുളച്ചു വന്നുതുടങ്ങി. ഇങ്ങി നെ പത്തുനൂറു വട്ടം രാവണന്റെ ശിരസ്സും കരവും ഛേദിച്ചു ഫലമില്ലാതെ നിരാശനായി ഭഗവാൻ എത്നാണ് ചെയ്യേ ണ്ടതെന്നാലോചിക്കുന്വോൾ അഗസ്ത്യമഹറഷി വന്നു 'രാവ ണൻ പണ്ടു സ്വർഗ്ഗലോകം കയ്വശപ്പെടുത്തിയകാലത്ത് അമൃ

തകലശമെടുത്തു വിഴുങ്ങുകയുണ്ടായി. ആയത് അവന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/269&oldid=161645" എന്ന താളിൽനിന്ന് ശേഖരിച്ചത്