താൾ:Kambarude Ramayana kadha gadyam 1922.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൪ കന്വരുടെ രാമായണകഥ

ക്കുമെന്നും,അഗ്നിയിലും,ജലത്തിലും പർവ്വതാഗ്രങ്ങളിലും മ നസ്സറിഞ്ഞു ഈ രഥം നടക്കുമെന്നും, ഭഗവാനെ രാവണനു മായുള്ള യുദ്ധത്തിൽ സഹായിപ്പാൻ ഇന്ദ്രന്റെ ആജ്ഞപ്രകാ രം കോണ്ടുവന്നതാണെന്നും മാതലി ഭഗവാനോടുണത്ത ച്ചു. ഭഗവാൻ സന്തോഷിച്ചു ദേവരഥത്തിൽ കയറി മാതലിയെ സാരഥിയാക്കി രാവണൻ നേരെ യുദ്ധത്തിന്നു പോയി. രാ വണൻ അയക്കുന്ന അസ്ത്രങ്ങളെല്ലാം ഭഗവാൻ പ്രതൃസ്ത്രമെ യ്തു മുറിച്ചുതുടങ്ങി. വായവ്യാസ്ത്രം, വാരുണാസ്ത്രം, ഐന്ദ്രാ സ്ത്രം, ചന്ദ്രക്കണ, പവ്വതവിശിഖം, വജ്രവിശിഖം, മുള്ള മ്പ്, മൊട്ടമ്പ, ആകാശകേസരി, പാതാളകേസരി, അണ്ഡ കടാഫം, അണ്ഡാണ്ഡകടാഫം, താമസാത്രം, ഇരുൾക്ക ണ, വെളിക്കണ, ദേവാസ്ത്രം, ആസുരാസ്ത്രം, ഇങ്ങിനെ പല വിധമായ ദിവ്യാസ്ത്രങ്ങളും ഓരോന്നായി രാവണൻ പ്രയോ ഗിച്ചതുകൂടാതെ ഖൾഗം,ശൂലം, കോടാലി, മുസലം, മുൾക്ക രം, നക്രതൂണ്ഡം, കട്ടാരം, ചവളം, കന്തം, ഈട്ടി, യമ ധാര, നാന്മുനവേൽ, ചരിക, കവണക്കൽ, പീലിക്കന്തം മു തലായ വാരയുധങ്ങളും രാവണൻ പ്രയോഗിച്ചു. രാവണ നയച്ച അസ്ത്രങ്ങളേയും ആയുധങ്ങളേയുമെല്ലാം ആഗഡേയാ സ്ത്രമയച്ചു ഭഗവാൻ നശിപ്പിച്ചു ക്കളഞു. അപ്പോൾ മയൻ കൊടുത്ത ദിവ്യാസ്ത്രം രാവണനയച്ചു. ഗാനഡവ്വാസ്ത്രംകൊ ണ്ടു ഭഗവാൻ അതിനേയും ഖണ്ഡിച്ചു. പിന്നെ ആകാശഭ്ര ലോകപാതാളങ്ങളിലും, സപ്താണ്ണവങ്ങളിലും രഥം നടത്തി മലയോടു മല പൊരുതിയതുപോലെയും, സാഗരങ്ങളോടു സാഗരം പൊരുതിയതുപോലേയും രാവണന്മാർ അതി ഘോരമായി യുദ്ധം നടത്തി. ഒടുവിൽ രാവണൻ ക്ഷീണിച്ചു

യുദ്ധക്കളത്തിൽനിന്നു മറഞ്ഞു കുലഗുരുവായ ശുക്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/268&oldid=161644" എന്ന താളിൽനിന്ന് ശേഖരിച്ചത്