താൾ:Kambarude Ramayana kadha gadyam 1922.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

പരക്കും. അഥവാ നിന്തിരുവടിയുമായുള്ള യുദ്ധത്തിൽ രാമാ ദികൾ നശിച്ചാൽ പിന്നെ സീത വേണമെന്നു വെച്ചാൽ ഉ ണ്ടാവാനും പ്രയാസം. അതുകൊണ്ടു യുദ്ധം ചെയ്തു ശത്രു ക്കളെ നശിപ്പിക്കുക തന്നെയാണു ഉചിതമായിട്ടുള്ളതെന്നു മ ഹോദരനെന്ന മന്ത്രി അഭിപ്രായപ്പെട്ടു, തന്റെ ആയിരം വെള്ളം രാക്ഷസപ്പടയും നശിച്ചു പോയതുകൊണ്ടു ഇനി രാ മാദികളോടു ആരാണ് യുദ്ധം ചെയ്യാനുള്ളതെന്നു രാവണൻ ചോദിച്ചപ്പോൾ, മനോവേഗി, വായുവേഗി എന്ന രണ്ടു ദൂ തന്മാരെ അയച്ചു ദ്വീപാന്തരങ്ങളിലും പാതാളത്തിലുമായി പാർക്കുന്ന രാക്ഷസന്മാരെ വരുത്താമെന്നു മന്ത്രി പറഞ്ഞു. അതു പ്രകാരം അനേകവെള്ളം രാക്ഷസന്മാർ ലങ്കയിൽ വന്നു നി റഞ്ഞു തുടങ്ങി. ഈ രാക്ഷസപ്പടയുടെ വരവു കണ്ട് ഇന്ദ്രൻ പറയുന്നു:- രാവണന്റെ മൂലബലങ്ങൾ. ദേവേന്ദ്രൻ- അല്ലയോ ദേവകളേ! രാവണൻറെ മൂലബലങ്ങ ളായ രാക്ഷസപ്പടയുടെ വരവു നോക്കുക. ഇവരുടെ അ തിവേഗമായ വരവു അത്യത്ഭുതമായ കാഴ്ചതന്നെ. ഇവരു ടെ പാദസ്പർശത്താൽ ഭൂമിയിൽനിന്നു പുറപ്പെട്ട രേണുക്കൾ ആകാശത്തിൽ ഉയർന്നു മേഘമണ്ഡലത്തിൽ സംഘടനം ചെയ്ത്, ജലാശയങ്ങളിൽ കട്ടിപിടിച്ച് ഒരു പുതിയ ഭൂമി ഉണ്ടായതു നോക്കുവിൻ. നമുക്കു ഈ ഭൂമിയിൽകൂടി നടന്നു പടകളുടെ ആദ്യവസാനം കാണേണമെങ്കിൽ ബഹുകാ ലം വേണ്ടിവരും. പ്രളയകാലത്തെ മേഘങ്ങളെപ്പോലെ ഗർജ്ജിച്ചു അട്ടഹാസം ചെയ്യുന്ന അസംഖ്യം രാക്ഷസപ്പട കൾ ലങ്കയിൽ ഒതുങ്ങുന്നതെങ്ങിനെ? ശ്രീരാമൻ അവതരി ച്ചു നാല്പതു സംവത്സരമായി. ഇനിയൊരു നാല്പതു സംവ ത്സരം യുദ്ധം ചെയ്താൽ ഇവരെ നശിപ്പിക്കുവാൻ സാധ്യ മാകുമോ. അല്ലെങ്കിൽ സർവ്വേശ്വരനായ രാമചന്ദ്രന്നു ഇവ

രെയൊക്കെ ഒരു നിമിഷംകൊണ്ടു നശിപ്പിക്കുവാൻ വല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/260&oldid=161636" എന്ന താളിൽനിന്ന് ശേഖരിച്ചത്