താൾ:Kambarude Ramayana kadha gadyam 1922.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

പ്രയാസവുമുണ്ടോ. നമുക്കു മേല്പട്ടുള്ള യുദ്ധം ശ്രദ്ധിച്ചു കാ ണണം. എന്നിങ്ങനെ പറഞ്ഞു ദേവകൾ ഗഗനത്തിൽ സംഘം ചേർന്നിരിപ്പായി. ദ്വീപാന്തരങ്ങളിനിന്നും മറ്റും വന്നു ചേ ർന്ന പുതിയ രാക്ഷസ സൈന്യങ്ങളെ പത്ത് അണിയായി നി ർത്തിയതിന്നു ശേഷം അവരുടെ, വരബലം, കരബലം, കായ ബലം എന്നതുകളെപ്പറ്റി ദൂതന്മാർ രാവണനോടു ഇങ്ങിനെ പറഞ്ഞു. ദൂതന്മാർ- ലങ്കേശ്വരാ! ഇക്കാണുന്ന രാക്ഷസന്മാരിൽ ഒന്നാ മത്തെ അണിയിൽ നില്ക്കുന്നവർ പണ്ട് അസുരന്മാർ ചെ യ്ത ഒരു യാഗത്തിന്റെ ഫലമായി ജനിച്ചവരും ശാകദ്വീ പിൽ വസിക്കുന്നവരുമാണ്. മേഘമാർഗ്ഗത്തോളം മുട്ടത്ത ക്ക ഔന്നത്യത്തോടും, ശത്രുസംഹാരത്തിന്നു അത്ര നിപു ണന്മാരും ആയ ഇവർ മായാധിക്യത്താൽ ദേവന്മാരെ ജ യിച്ചവരാണ്. രണ്ടാമത്തെ അണിയിൽ നില്ക്കുന്നവർ, പണ്ട് ദേവന്മാരെ യുദ്ധത്തിൽ തോല്പിച്ച ഇന്ദ്രാദികളെ സ്വർഗ്ഗത്തിൽ നിന്നു ആട്ടിക്കളഞ്ഞു, അനേകകാലം സ്വർഗ്ഗ സുഖം അനുഭവിച്ചവലരും കുശദ്വീപിൽ പാർക്കുന്നവരുമാണ്. ഒരു കാലത്ത് ധർമ്മരാജാവിനെ ജയിച്ചു, സ്വർഗ്ഗവാസികളെ നരകത്തിലും, നരകവാസികളെ സ്വർഗ്ഗത്തിലും അന്യോ ന്യം മാറ്റി സ്വർഗ്ഗവും നരകവും ഭരിച്ച സമർത്ഥന്മാരും ഇ റ്റലിദ്വീപിൽ പാർക്കുന്നരവുമാണു മൂന്നാമത്തെ അണിയിൽ നില്ക്കുന്നത്. പണ്ട് വിജയതന്ത്രി എന്ന രാക്ഷസസ്ത്രീയി ൽ ശുക്രമഹർഷിക്കു അസംഖ്യം സന്തതികൾ ജനിക്കുകയും അവർ ക്ഷീരാബ്ലിയിലെ ക്ഷീരം പാനംചെയ്ത് നല്ല കരബ ലത്തോടും, കായബലത്തോടും കൂടി വളരുകയും ചെയ്തു. ഈ നാലാമത്തെ അണിയിൽ നില്ക്കുന്നവർ, ആ ശുക്രസ ന്തതികളും ക്ഷീരാബ്ലിയിലുള്ള പവിഴപർവ്വതത്തിൽ പാർക്കു ന്നവരുമാണ്. എണ്ണമില്ലാതെ അഞ്ചാമണിയിൽ നില്ക്കു

ന്നവർ, യുഗാവസാനത്തിൽ ജനിച്ചവരും, ഹാലാഹലമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/261&oldid=161637" എന്ന താളിൽനിന്ന് ശേഖരിച്ചത്