താൾ:Kambarude Ramayana kadha gadyam 1922.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

ചെയ്യാൻ നിന്നാൽ സാധിച്ചില്ലെന്ന അപകീർത്തി ഞാൻ എങ്ങിനെ പൊറുക്കും? അഹൊ! നിന്റെ പ്രിയപ്പെട്ട മാതാവ് ഇതാ വരുന്നു! എന്റെ പ്രേമഭാജനമായ അവ ളുടെ മുഖത്തു നോക്കുവാൻ കൂടി ഞാൻ അശക്തനാകുന്നു വല്ലൊ? മണ്ഡോദരി- എന്റെ മകൻ എവിടെ! കലകളോടുകൂടിയ ചന്ദ്രനെപ്പോലെ നാൾക്കുനാൾ അതിയോഗ്യനായിത്തീ ർന്ന എന്റെ മകൻ മരിച്ചുവെന്നു ആരാണു പറഞ്ഞത്? കാലിൽ കിങ്കിണി കെട്ടി മുട്ടുകുത്തി കളിക്കുന്ന കാലം സിംഹക്കുട്ടികളെ കാട്ടിൽ പോയി പിടിച്ചുകൊണ്ടുവന്ന എന്റെ മകൻ മരിക്കുകയൊ! ഇന്ദ്രനെ യുദ്ധത്തിൽ പി ടിച്ചു കെട്ടിയ എന്റെ മകൻ മരിച്ചു കിടക്കുന്നുവെന്നോ പ റയുന്നത്. അയ്യൊ! ഹാ! ദൈവമെ! ഏതൊരു നിർദ്ദയനാ ണ് ഇവന്റെ ശിരസ്സു ഛേദിച്ചുകൊണ്ടു പോയത്? ഇതു കണ്ടുകൊണ്ട് ഞാൻ മരിക്കാതെ ജീവിച്ചിരിക്കുന്നത് എ ങ്ങിനെയാണ്? എന്റെ മകനെ കൊന്ന ഘാതകൻ പാ പിയായ എന്നെയും ഒരു അസ്ത്രം അയച്ചു കൊല്ലാഞ്ഞതെ ന്താണ്? ഒരു മനുഷ്യസ്ത്രീയെ മോഹിച്ചു ചാപല്യം കാട്ടു ന്ന പിതാവിന്നുവേണ്ടി എന്റെ മകൻ ഇങ്ങിനെ അപ കീർത്തികരമായവിധം മരിക്കേണ്ടി വന്നുവല്ലൊ. ഹേ! ല ങ്കേശ്വര! നിന്റെ പ്രതാപം ഇപ്പോൾ എവിടെ? എന്നു പറഞ്ഞ് മണ്ഡോദരി മൂർഛിച്ചു വീണു. മണ്ഡോ ദരിയെ രാക്ഷസന്മാരെക്കൊണ്ടെടുപ്പിച്ച ശയ്യാഗൃഹത്തിൽ കൊണ്ടുപോയി കിടത്തിയതിന്നു ശേഷം രാവണൻ മന്ത്രിമാ രെ വിളിച്ചു വരുത്തി, ഒട്ടൊഴിയാതെ വന്നു ചേർന്ന അനർത്ഥ ങ്ങൾക്കൊക്കെ കാരണഭൂതയായ ജാനകിയെ വെട്ടിക്കൊ ല്ലാൻ ആജ്ഞകൊടുത്തു. സീതയെ ഈ അവസരത്തിൽ കൊന്നാൽ മകനെക്കൊന്ന രാമാദികളെ ഭയപ്പെട്ടു രാവ

ണൻ സീതയെക്കൊന്നുവെന്നുള്ള അപവാദം ലോകത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/259&oldid=161635" എന്ന താളിൽനിന്ന് ശേഖരിച്ചത്