താൾ:Kambarude Ramayana kadha gadyam 1922.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

യുടെ മരണവൃത്താന്തം കേട്ടാൽ അപ്പോൾ രാവണൻ യു ദ്ധത്തിന്നു വരും. നാമെല്ലാവരും പൂർവ്വാധികം ജാഗ്രത യോടെ ഇരിക്കേണ്ട ഘട്ടമാണിത്. രാവണവിലാപം ശ്രീരാമാദികൾ രാവണയുദ്ധത്തിന്നുള്ള ഒരുക്കങ്ങൾ ചെയ്യുമ്പോൾ രാവണിയുടെ മരണവൃത്താന്തം കേട്ട് ലങ്കാ രാജധാനിയിൽ രാവണാദികൾ ദുഃഖിക്കുകയായിരുന്നു. രാ വണൻ ഉടനെ യുദ്ധക്കളത്തിൽ വന്നു ശിരസ്സില്ലാതെ കിട ക്കുന്ന രാവണിയുടെ ദേഹം കണ്ട് മോഹിച്ചു ഓരോന്നു പറ ഞ്ഞു വിലപിച്ചു തുടങ്ങി. രാവണൻ- അയ്യൊ! മകനെ! ഇന്ദ്രജിത്തെ! ചെറുപ്പത്തിൽ തന്നെ ഇന്ദ്രാദി അഷ്ടദിക്പാലകന്മാരെ ജയിച്ച്, ത്രിലോ കപുരന്ദരൻ എന്ന സ്ഥാനം ലങ്കേശ്വരന്നുണ്ടാക്കി കൊടു ത്ത നീ ഇപ്രകാരം കിടക്കുന്നത് കാണ്മാൻ എനിക്കു യോഗം വന്നുവല്ലൊ. നവരത്നമയമായ കിരീടം ധരിച്ച് ലങ്കേശ്വരനാവേണ്ട നിന്റെ ശിരസ്സു കാണാൻ കൂടി എ നിക്കു യോഗം ഇല്ലാതായല്ലൊ. കുറുനരികൾ നിന്റെ ദേഹത്തെ ഭക്ഷിക്കുന്നത് കണ്ടുംകൊണ്ടു ഞാൻ എങ്ങിനെ ജീവിച്ചിരിക്കും? ഗന്ധർവ്വാംഗനമാരും, യക്ഷികളും, നാ ഗാംഗനമാരും, ദേവാംഗനമാരുമായി നിണക്കുള്ള അറു പത്തിനാലു പത്നിമാർ നിൻറെ മരണവർത്തമാനം കേട്ട് എന്റെ അടുക്കൽ വന്നു വിലപിക്കുമ്പോൾ ഞാൻ എന്തു പറഞ്ഞാണു അവരെ സമാധാനിപ്പിക്കേണ്ടത്? ഒരു മാൻ കിടാവ് ഒരു സിംഹത്തെ കുല ചെയ്തതുപോലെയല്ലെ ഒരു മനുഷ്യകിരീടം നിന്നെ കൊന്നത്? ഹാ! കഷ്ടം! നിന്നോടു തോറ്റു ഭയപ്പെട്ടിരുന്ന ദേവാദികൾ പരിഹസിക്കുന്നതു കാണുമ്പോൾ ഞാൻ എങ്ങിനെ സഹിക്കും? ലങ്കയിലു ള്ള സ്ത്രീകൾക്കു ഞാൻ ഒരു നിന്ദാപാത്രമായല്ലൊ. ഘോ

രമായ യുദ്ധം ചെയ്തിട്ടും ഒരു വാരനയെങ്കിലും കുല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/258&oldid=161634" എന്ന താളിൽനിന്ന് ശേഖരിച്ചത്