താൾ:Kambarude Ramayana kadha gadyam 1922.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

നിന്നു പുറപ്പെട്ട അഗ്നിജ്വാലകൾകൊണ്ടു ശത്രുക്കളുടെ മൂ ന്നു പുരങ്ങളേയും പടകളേയും നാരായണാസ്ത്രംകൊണ്ടു ത്രിപുരന്മാരെത്തന്നേയും നശിപ്പിച്ചതും ഞാൻ കണ്ണുകൊ ണ്ടു കണ്ടിട്ടുണ്ട്. പാവ്വതീപരിണയത്തിന്നു മുമ്പു കാമദഹ നം നടന്നതും എനിക്കറിവുണ്ട്. ശിവന്റെ മൂന്നാം തൃക്ക ണ്ണിൽനിന്നു വീരഭദ്രൻ ജനിച്ച് ദക്ഷയാഗം മുടക്കി, ‌ദക്ഷ ന്റെ ശിരസ്സറുത്ത് ഹോമിച്ചതും പിന്നീടു ത്രിമൂത്തികൾ അജത്തിന്റെ തലവെച്ച് യോജിപ്പിച്ചു ദക്ഷന്നു പ്രാണ നെ ദാനം ചെയ്തതും ഞാനറിയും. പണ്ട് കാശ്യപസ ന്തതികളായ ദേവാസുരന്മാർ തമ്മിൽ നടത്തിയ ഭയങ്കര യുദ്ധവും, അതിന്റെ ഫലമായുണ്ടായ വാമനാവതാരവും ഞാനറിയും. നർമ്മദാനദിയുടെ ഉത്തരതീരത്ത് ഭൃഗുമഹ ർഷിയുടെ ആശ്രമത്തിൽവെച്ചു മഹാബലി, വിശ്വജിത്തെ ന്ന മഹായാഗം നടത്തിയതും, അവിടെ യാഗശാലയിൽ ചെന്നു വാമനമൂർത്തി മൂന്നടി മണ്ണു യാചിച്ചതും, മഹാ ബലി ഉദകദാനമായി മൂന്നടി മണ്ണു കൊടുക്കുവാൻ ശ്രമി ച്ചപ്പോൾ കരകത്തിന്റെ ദ്വാരത്തിൽ ഒരു ജീവിയായിക്കൂ ടി ഈ ദാനത്തെ മുടക്കുവാൻ ശ്രമിച്ച ദൈത്യഗുരു ശുക്ര ന്റെ ഒരു നേത്രം നഷ്ടമായതും, ദാനം കിട്ടിയ ഉടനെ വാമനമൂർത്തി വിശ്വരുപമെടുത്ത് ത്രിഭുവനങ്ങളെ രണ്ടടി കൊണ്ടു അളന്നെടുത്തു മൂന്നാമത്തെ കാലടി മഹാബലി യുടെ ശിരസ്സിൽ വെച്ച് അവനെ കുഡുംബസമേതം സുത ലത്തിലേക്കയച്ചതും ഞാനറിയും. പാലാഴിമഥനാവസര ത്തിൽ ക്ഷീരാബ്ധിയിൽ മുങ്ങിപ്പോയ മന്ദരപർവ്വതത്തെ ഉ യർത്തുവാൻ മഹാവിഷ്ണു കുർമ്മാവതാരമെടുത്തതും ഞാനറി യും, ശൂരപത്മാവു, ഗജമുഖൻ, സിംഹവക്ത്രൻ, താര കാസുരൻ മുതലായവരുടെ ജനനം ഞാനറിയും. ബ്രഹ്മാ വിനെ കുറിച്ചു തപസ്സു ചെയ്ത്, ബ്രഹ്മാവു പ്രത്യക്ഷമാകാ

യ്കയാൽ ശൂരൻ അഗ്നികുണ്ഡത്തിൽ വീണു ഭസ്മമായതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/242&oldid=161618" എന്ന താളിൽനിന്ന് ശേഖരിച്ചത്