താൾ:Kambarude Ramayana kadha gadyam 1922.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

ശേഷമാണല്ലൊ പ്രളയജലം സാഗരത്തിൽ ഒരുങ്ങി ഭൂമി യെ കാണ്മാനിടവന്നത്. അതുവരെ ബ്രഹ്മാവിന്റെ മ ടിയിൽ കിടന്നാണു ഞാൻ വളർന്നത് . അന്ന് എന്റെ പിതാവിന്നു അഞ്ചു ശിരസ്സുണ്ടായിരുന്നു. ചതുർമ്മുഖനായ തു പിന്നെയാണ്. ബ്രഹ്മാവിന്റെ വരപ്രഭാവത്താൽ അന്തരം, മദ്ധ്യം, പാതാളം എന്നീ മൂന്നു ലോകങ്ങളിലും ചെമ്പു, ഇരിമ്പു, സ്വ൪ണ്ണം എന്നീലോഹങ്ങൾകൊണ്ടു മൂ ന്നു പുരങ്ങൾ കെട്ടിയുണ്ടാക്കിയ, ദാരുകനെന്ന അസുര ന്റെ മക്കളായ താരകാക്ഷൻ, വിദൂന്മാലി, കമലാക്ഷൻ എന്ന ത്രിപുരന്മാ൪ ലോകമൊട്ടുക്കും പീഡിപ്പിച്ച കാലം എനിക്കറിയാം. അന്നു ദേവന്മാരുടെ സങ്കടനിവൃത്തിക്കാ യി മഹാവിഷ്ണു ഭൂതാഭിചാരംചെയ്ത് അനേകായിരം ഭൂതങ്ങ ളെ സൃഷ്ടിച്ചതുകൊണ്ടും ത്രിപുരന്മാരെ ഒതുക്കുവാൻ സാ ദ്ധ്യമല്ലാതെ ശിവനെ ശരണം പ്രാപിച്ചതും, കോടി ശിവ ലിംഗങ്ങൾ വെച്ചു ദിനംപ്രതി പൂജിക്കുന്ന ശിവഭക്തന്മാ രായ ത്രിപുരന്മാരെ നശിപ്പിക്കുവാൻ തന്നാൽ അസാദ്ധ്യ മാണെന്നു ശിവൻ പറഞ്ഞതും, നാരായണസ്വാമി സ ന്യാസിവേഷമെടുത്തു ജാലവിദ്യകൾ കാട്ടി ത്രിപുരന്മാരെ തന്റെ ശിഷ്യന്മാരാക്കി ശിവലിംഗപൂജ നിർത്തിയതും, അ തിന്നു ശേഷം ശിവൻ ദേവാദികളുടെ സഹായത്താൽ ഭൂ മിയെ അടിത്തട്ടാക്കി, ആകാശത്തെ വിതാനമാക്കി, അ ർക്കചന്ദ്രന്മാരെ ചക്രമാക്കി, വേദങ്ങളെ അശ്വങ്ങളാക്കി, ബ്രഹ്മാവിനെ സാരഥിയാക്കി, അരുണനെ ചട്ടയാക്കി ഒ രു രഥം നിർമ്മിച്ചു അതിൽ കയറി, മഹാമേരുവെ വില്ലാ ക്കി, ആദിശേഷനെ ഞാണാക്കി, നാരായണനെ അസ്ത്ര മാക്കി, അഗ്നിയെ മുനയാക്കി, ഗണപതിസുബ്രഹ്മണ്യന്മാ രെ മുമ്പിലും, വീരഭദ്രനെ ഇടത്തും, ഭൈരവനെ വലത്തും ഭൂതപ്പടകളെ പിമ്പിലും നടത്തി ത്രിപുരന്മാരോടു യുദ്ധ

ത്തിന്നു പുറപ്പെട്ടതും, പരമശിവന്റെ മൂന്നാം തൃക്കണ്ണിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/241&oldid=161617" എന്ന താളിൽനിന്ന് ശേഖരിച്ചത്