താൾ:Kambarude Ramayana kadha gadyam 1922.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

വാദികളായ എഴുപതുവെള്ളം വാനരന്മാരും, ലക്ഷ്മണകുമാര നും, സൂത്രക്കയററ്റ് പ്രതിമയെപ്പോലെ പടനിലത്തിൽ കി ടക്കുന്ന ഈ അവസരത്തിൽ, ഈശ്വരാധിനത്താൽ എനിക്ക് ഒരറിവുണ്ടായി. അന്തർമുഖപ്പെട്ടു കിടക്കുന്ന ഇന്ദ്രിയങ്ങൾക്കു ശക്തിയുണ്ടായി വരുന്ന മദ്ധ്യേ ആരാണ് എന്റെ പേർ പറ ഞ്ഞു വിളിക്കുന്നത്? കണ്ണിൽനിന്നു രക്തം പ്രവഹിച്ചു കട്ടി പിടിച്ചു പോയതിനാലും, അന്ധകാരമയമായ രാത്രിയായതു കൊണ്ടും എനിക്ക് ആരേയും കാണ്മാൻ സാധിക്കുന്നില്ല" എന്നിങ്ങിനെ പറഞ്ഞപ്പോൾ 'ഞാൻ വിഭീഷണനാണ്' എ ന്നു പറഞ്ഞു ജാംബവാന്റെ ശരീരത്തിൽ തറച്ച അസ്ത്രങ്ങ ളെല്ലാം പറിച്ചുകളഞ്ഞു. ആപൽക്കാലത്തു സ്വാമിയുടെ കാ രുണ്യത്താൽ ലഭിച്ച ഗംഗയെ ജാംബവാനു പാനം ചെ യ്യാൻ കൊടുത്തു ജാംബവാന്റെ ആലസ്യം തീർത്തു. ആല സ്യം തീർന്ന ഉടനെ "ഹനുമാൻ ജീവിച്ചിരിപ്പുണ്ടൊ" എന്നാ ണു ജാംബവാൻ ഒന്നാമതായി ചോദിച്ചത്. ഇത്രയും വാ നരന്മാരുടെ ഇടയിൽ ഹനുമാനെ പ്രത്യേകമായി അന്വേ ഷിച്ചതെന്താണെന്നു വിഭീഷണൻ ആലോചിച്ചു നില്ക്കുന്ന മ ദ്ധ്യേ ഹനുമാൻ വന്നു ജാംബവാനെ നമസ്ക്കരിച്ചു വിനയാ ന്വിതനായി വണങ്ങി നിന്നു. ജാംബവാൻ- ഹേ! മാരുതേ! സ്വാമിഭക്തനായ നീ ബ്രഹ്മാ സ്ത്രപീഡയിൽനിന്നു മുക്തനായതു, ദരിദ്രന്റെ അടുക്കളക്കി ണറിൽ അമൃതു പിറന്നുകാണുമ്പോലുള്ള സന്തോഷമാണ് എനിക്കുണ്ടാക്കിത്തരുന്നത്. ലക്ഷ്മണകുമാരനും, സുഗ്രീവാ ദി വാനരന്മാരും മരിച്ചതാലോചിച്ചാൽ, ത്രിലോകവാസി കളും, ലോകത്തിന്നാധാരമായ ധർമ്മമൂർത്തിയും, ചതുർവ്വേദ ങ്ങളും നശിച്ചപോലെയാണ് എനിക്കു തോന്നുന്നത്. പിതാ വൊന്നിച്ചു സത്യലോകത്തിരിക്കുന്ന കാലം പാനം ചെയ്തു പരിചയമുള്ള ഗംഗ എന്റെ ആലസ്യത്തെ എങ്ങിനെ

തീർത്തുവൊ അതുപ്രകാരം നിന്റെ ആലസ്യവും ഔഷധംത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/231&oldid=161607" എന്ന താളിൽനിന്ന് ശേഖരിച്ചത്