താൾ:Kambarude Ramayana kadha gadyam 1922.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

യരുന്നതല്ലെന്ന ഒരു പ്രത്യേകസംഗതികൂടിയുണ്ട്. രാക്ഷസ ന്മാരുടെ മറിമായങ്ങൾക്ക് ഇതുതന്നെ ഒരുത്തമദൃഷ്ടാന്തമാ ണ്. ദേവി! വ്യസനിക്കുകയും നിരാശപ്പെടുകയും ചെയ്യരു ത്. നമുക്കിപ്പോൾ സ്വസ്ഥാനത്തിലേക്ക് തന്നെ പോകുക. എല്ലാം മംഗളമായി പര്യാവസാനിക്കും. എന്നിങ്ങിനെ ത്രിജടയുടെ സാന്ത്വന വാക്കുകൾ കേ ട്ട്, ദേവി ശാന്തയായി സ്വസ്ഥാനത്തിലേക്കു മടങ്ങുകയും ചെയ്തു. ബ്രഹ്മാസ്ത്രമോചനം. മേൽപറഞ്ഞ സംഭവങ്ങളെല്ലാം കണ്ടുനില്ക്കുന്ന വിഭീ ഷണൻ എ​ന്താണു പ്രവർത്തിക്കേണ്ടതെന്നറിയാതെ അന്ധ നായി, മരിച്ചു കിടക്കുന്ന സ്നേഹിതന്മാരുടെ ഇടയിൽ നടന്ന് ഓരോന്നു പറഞ്ഞു വിലപിച്ചു തുടങ്ങി. 'അന്ധകാരമയമായ ആകാശത്തിൽ നിശാനാഥനായ ചന്ദ്രനെപ്പോലെയുള്ള ശ്രീ രാമസ്വാമികൂടി നിശ്ചേഷ്ടനായി കിടക്കുന്നുവല്ലൊ. എന്റെ സങ്കടം കേൾപ്പാൻ ഒരുവനുമില്ലല്ലൊ' എന്നിങ്ങിനെ പറ ഞ്ഞു വിഷാദിക്കുമ്പോൾ "ഹേ! സങ്കേശ്വര! ഞങ്ങൾ മാനസ സരസ്സിൽനിന്നു കൊണ്ടുവന്ന ഈ ഗംഗയെ വാങ്ങി വായു പുത്രനായ ഹനുമാനും; ബ്രഹ്മപുത്രനായ ജാംബവാനും പാ നം ചെയ്യാൻ കൊടുക്കുക. അവരുടെ ആലസ്യം തീർന്നാൽ ബ്രഹ്മാസ്ത്രത്തിന്നു മോചനം വന്നുകൊള്ളും" എന്നിങ്ങിനെ ചില ദേവന്മാർ വന്നു വിഭീഷണനോടു പറഞ്ഞു. വിഭീഷ ണൻ ദേവന്മാർ കലശത്തിൽ നിറച്ചുകൊണ്ടുവന്ന ഗംഗയെ വാങ്ങി ഹനുമാന്റെ അടുത്തു ചെന്നു ഹനുമാന്റെ മുഖക്ഷാ ളനം ചെയ്ത്, ഗംഗാജലത്തെ സേവിപ്പിച്ചു. ഹനുമാൻ ആലസ്യമൊക്കെ തീർന്ന് എഴുനീറ്റു. അനന്തരം വിഭീഷണൻ ജാംബവാനെ കണ്ടുപിടിപ്പാൻ ശ്രമിച്ചു. ജാംബവാൻ ആരു ടെയോ കാൽപ്പെരുമാറ്റം കേട്ടു "രാക്ഷസന്മാരിൽ വെച്ച്

അഗ്രഗണ്യനായ രാവണി തൊടുത്ത ബ്രഹ്മാസ്ത്രമേറ്റു സുഗ്രീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/230&oldid=161606" എന്ന താളിൽനിന്ന് ശേഖരിച്ചത്