താൾ:Kambarude Ramayana kadha gadyam 1922.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ന്നെ തീർന്നിരിക്കുന്നു. ഇനി ഇപ്പോൾ മരിച്ചു കിടക്കുന്നവ രെ രണ്ടാമതു ജീവിപ്പിക്കുവാനുള്ള ഔഷധം നീ ഒരുവൻ മാത്രമാണ്. വൃദ്ധനായ എന്നാൽ വഴികൾ കാട്ടിത്തരു വാനേ സാധിക്കയുള്ളൂ. ഹനുമാൻ- വേണ്ടപ്പെട്ടവരെല്ലാം മരിച്ചുകിടക്കുന്നതു കാണു മ്പോൾ നിക്കു ജീവിച്ചിരിപ്പാൻ മോഹമില്ല. എന്നാ അങ്ങുന്നു പറയുംപ്രകാരം ഇവരൊക്കെ ജീവിക്കേണമെന്നു ഞാൻ വിചാരിച്ചാൽ മതിയെങ്കിൽ ഇതാ ഞാൻ വിചാ രിക്കുന്നു. അതുകൊണ്ടു ഫലമൊന്നും കാണുന്നില്ലല്ലൊ. ജാംബവാൻ- ഹേ! മാരുതെ! വിചാരിച്ചതുകൊണ്ടു മാത്രമാ യില്ല. അതിന്നു യോജിച്ചതായ പ്രയത്നം നിന്റെ ദേഹം കൊണ്ടു ചെയ്യണം. ഉത്തരദിക്കിൽ ഋഷഭാദ്രിയിൽ മരി ച്ചവരെ ജീവിപ്പിക്കുവാനുള്ള മരുന്നുണ്ട്. എത്രയോ ആയി രം യോജന വഴി ദൂരെ കിടക്കുന്ന ആ പർവ്വതത്തിൽ പോ യി സൂര്യോദയം മുതൽ ഏഴര നാഴികക്കുള്ളിൽ ആ ഔഷ ധം നീ കൊണ്ടുവരണം. അതുമാത്രമാണ് ഞാൻ നിവൃ ത്തിമാർഗ്ഗം കാണുന്നത്. ഹനുമാൻ- അസാദ്ധ്യമായ ഒരു വ്യാധിക്കു സാദ്ധ്യമല്ലാത്ത ഒരു ഔഷധത്തെ ഒരു മുറിവൈദ്യൻ കല്പിച്ചതുപോലെയാ ണ് അങ്ങയുടെ കല്പന. ഏഴാം നാഴികക്കുള്ളിൽ എഴുപ ത്തിമുവ്വായിരത്തി ഒരുനൂറു യോജന വഴി വടക്കോട്ടുപോയി മടങ്ങുകയെന്നതു ജീവികളാൽ അസാദ്ധ്യമായ കാര്യമാ ണ്. പിന്നെ നിസ്സാരനായ എന്നാൽ എങ്ങിനെ സാ ധിക്കും? ജനനസമ്പ്രദായം. ജാംബവാൻ- നിന്റെ വൈഭവത്തെപ്പറ്റി നിണക്കുതന്നെ വിവരമില്ലായ്കയാലാണ് നീ ഇങ്ങിനെ പറയുന്നത്. ഞാൻ ആവശ്യപ്പെടുന്ന പ്രവൃത്തി നിണക്കു നിസ്സാരമായതാണ്.

ലോകരീതിയിൽനിന്നു തെറ്റീട്ടാണു നിന്റെ ഉത്ഭവം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/232&oldid=161608" എന്ന താളിൽനിന്ന് ശേഖരിച്ചത്