താൾ:Kambarude Ramayana kadha gadyam 1922.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

വരപ്രഭാവത്താൽ ഹനൂമാൻ തന്റെ കണ്ഢലം കാട്ടി പോ ക്കളത്തിൽ വെളിച്ചം വരുത്തി. ഇതുകണ്ടു മായാവിയായ മ ഹോദരൻ ഐരാവതത്തെ ഉണ്ടാക്കി ഇന്ദ്രന്റെ വേഷമെടു ത്തു ലക്ഷ്മണന്റെ അരികിലേക്കു വരുന്നതായി കണ്ടു. ല ക്ഷ്മണൻ ഇന്ദ്രനെ കണ്ടമാത്രയിൽ വില്ലു താഴത്തിടുകയും ആ രംനോക്കി മേഘമണ്ഢലത്തിൽ മറഞ്ഞു നില്ക്കുന്ന രാവണി ബ്രഹ്മാസ്രൂം പ്രയോഗിക്കുകയും ചെയ്തു. ഈ ബ്രഹ്മാസ്രൂംമേററു ലക്ഷ്മണനും ഒട്ടൊഴിയാതെയുള്ള വാനരപ്പടകളുമെല്ലാം വീഴു കയും ചെയ്തു. വരായുധപൂജകഴിഞഞ്ഞു ഭഗവാൻ മടങ്ങിവന്ന പ്പോൾ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. ഭഗവാൻ മോഫി ച്ചു ലക്ഷ്മണന്റെ മാറത്തു വീഴുകയും, പിന്നീടു വന്ന വിഭീഷ ണൻ ഭയാകുലനായി അന്ധനായി നില്ക്കുന്ന ഇന്ദ്രദിദേവകൾ സ വ്വേശ്വരനായ ശ്രീരാമസ്വാമിയുടെ മായാസമ്പ്രദായം കണ്ടു ആശ്ചയ്യപ്പെട്ടു ഈസമ്പവത്തെഒരോന്നു ആലോചിച്ചു തുട ങ്ങി. കമ്മമാഗ്ഗം, ഭക്തിമാഗ്ഗം, ജ്ഞാനമാഗ്ഗം എന്നിങ്ങിനെ മൂന്നു മാഗ്ഗികളായ ശരീരികൾ കമ്മമാഗ്ഗികൾ ഈ രാമനെ നരിമടയിൽ കറുക്കൻ പ്രസവിച്ചതുപോലെ ദശഥന്റെ അകാലസന്തതി യായി പ്രസവിക്കപ്പെട്ടവനാണെന്നും അതു കാരണം അശ ക്തനാണെന്നും പറയും ഭക്തിമാഗ്ഗികൾ ഈ സംഭവം കാ ണുന്നതായാൽ അനന്താംശജാതനായ ലക്ഷ്മണന്റെ മാറിൽ സാക്ഷാൽ നാരായമസ്വാമി തല്ക്കാലം കിടന്നു വിശ്രമിക്കു യാണെന്നും പറയും. ജ്ഞാനമാഗ്ഗികൾ ഇതൊക്കെ ഭഗവാ ന്റെ മായാവിദ്യകളാണെന്നും ഒരും മോചനം ഭഗവാൻ കണ്ടിട്ടുണ്ടാകുമെന്നും പറയും. ഇങ്ങിനെ ഓരോന്നു പറഞ്ഞു ദേവകൾ ദിവ്യകുമങ്ങളറുത്ത് ഭഗവാനെ പുഷ്പവൃഷ്ടി ചെ

യ്തു നമസ്തരിച്ചു നില്പായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/228&oldid=161604" എന്ന താളിൽനിന്ന് ശേഖരിച്ചത്