താൾ:Kambarude Ramayana kadha gadyam 1922.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഢം

ഇന്ദ്രജിത്തിന്റെ രണ്ടാം യുദ്ധം ഇന്ദ്രജിത്ത് രാമാദികളെ മുഴുവനും നശിപ്പിച്ചു, പിതാ വിന്റെ ഖേദത്തെ തീത്തുകളയാമെന്നു പറഞ്ഞ് ദിവ്യാസ്രൂങ്ങ ളെടുത്ത് മഹാരഥമേറി അറുപതു വെള്ളം പടയോടുകൂടി വീ ണ്ടും പടനിലത്തിലെത്തി. നാഗാസ്രൂം പ്രയോഗിച്ചപ്പോൾ ത ന്നെ അതിന്നു പ്രത്യസ്രൂം അയപ്പാ൯ സാധിക്കാതെ വന്ന ല ക്ഷ്മണന്നു ബ്രഹ്മാസ്രൂം, നാരായണാസ്രൂം, പാശൂപതാസ്രൂം തു ടങ്ങിയ ദിവ്യാസ്രൂങ്ങളെ തടുപ്പാ൯ ശയുണ്ടാകുമൊ എന്നു സംശയിച്ചുവെങ്കിലും, മൂന്നു ദിവസത്തിലകം ഇന്ദ്രജിത്തിനെ കൊന്നു കൊള്ളാമെന്നു ലക്ഷ്മണ൯ ചെയ്ത പ്രതിജ്ഞയെ നി ലനിത്തുവാനായി ലക്ഷ്മണ൯ വീണ്ടും രാവണിയോടു യുദ്ധം ആരംഭിച്ചു. അറുപതു വെള്ളം പടയിൽ നാല്പതു വെള്ളം പ ടയും ശ്രീരാമസ്വാമി നശിപ്പിച്ചു. ഇരുപതുവെള്ളം പട ലക്ഷ്മ ണന്റെ അസ്രൂങ്ങൾ ക്കുംഇരയായി രാവണി മാത്രം ശേഷി ച്ചു. ക്രുദ്ധനായ ഇന്ദ്രജിത്ത് ബ്രഹ്മാസ്രൂം തൊടുക്കുമെന്നു പറ ഞ്ഞപ്പോൾ കൂടെ തൊടുക്കാമെന്നു ലക്ഷ്മണനും മറപടി പറ ഞ്ഞു.എന്നാൽ പറഞ്ഞപ്രകാരം പ്രവത്തിക്കാതെ മായാവി യായ ഇന്ദ്രജിത്തു പോക്കളത്തിൽ നിന്നു മറയുകയാണ് ചെ യ്തത്. വരായുധങ്ങൾ ക്കു ശക്തി കുറഞ്ഞിരിക്കയാൽ സാഗര തീരത്തിൽ പോയി മന്ത്രസങ്കല്പം കഴിച്ചുവരാമെന്നു പറഞ്ഞു ഭഗവാനും വാനരന്മാക്കു ഫലമൂലങ്ങൾ കൊണ്ടുവരാമെന്നു പ റഞ്ഞ് വിഭീഷണനും പടനിലത്തിൽനിന്നു പോയി. ബ്രഹ്മാസ്രൂം

        പടനിലത്തിൽനിന്നു   മായാപ്രയോഗം   കൊണ്ടു   മറഞ്ഞ

ഇന്ദ്രജിത്ത്, എടുത്ത അസ്രൂം തൊടുക്കുവാൻ സമയം കിട്ടേ ണ്ടതിലേക്കു അകമ്പനേയും അനവധി രാക്ഷസസൈന്യങ്ങളേ യും പോക്കുളത്തിലേക്കയച്ചു. ഹനുമാൻ അകമ്പദി രാക്ഷസ ന്മാരെ നശിപ്പിക്കുന്ന മധ്യെ ഇരുൾക്കണ തൊടുത്തു യുദ്ധക്ക

ളത്തിൽ മായാവികൾ ഇരുട്ടുണ്ടാക്കി. എന്നാൽ സൂയ്യന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/227&oldid=161603" എന്ന താളിൽനിന്ന് ശേഖരിച്ചത്