താൾ:Kambarude Ramayana kadha gadyam 1922.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരരുടെ രാമായണ കഥ

ദേഹത്തിൽ നിന്നു രക്തം പുറപ്പെട്ടു രക്തവും കഞ്ചുകവും കൂടി ഒട്ടിപ്പിടിച്ച് ദേഹത്തിൽ ഉറച്ചുപോയതുകണ്ടും ,ക ണ്മിഴികൾ തുറക്കവയ്യാതെയും വശംകെട്ടു തൈലതോണി യിൽ കിടന്നുതുളുന്ന മകനെ കണ്ടു രാവണൻ വ്യസനിട്ടു. ഷണമുഖനൊഴികെയുള്ള മറ്റു സകലരോടും രാവണി യുദ്ധം ചെയ്തിട്ടുണ്ട് അക്കാലത്തോന്നും ഇങ്ങിനെയോരു ക്ഷീണം ക ണ്ടിട്ടില്ല. എങ്കിലും മകിച്ചുവെന്നു വിചാരിച്ചവരെല്ലാം ഉണ ർന്നതായും ,ഗരുഡൻ വന്നു നാഗാസ്ത്രബന്ധം മോചിച്ചതാ യും ഉള്ള സംഭവങ്ങൾ രാവണിയെ പറഞ്ഞു മനസ്സിലാക്കി. നാഗാസ്ത്രത്തിനു ഗരുഡൻ ശത്രുവായതുകൊണ്ടു ലക്ഷമണാ ദികൾ രണ്ടാമതും ജീവിച്ചതാണ്. താൻ ബ്രഹ്മാസ്ത്രമയച്ചു ശത്രു നിഗ്രഹം ചെയ്തുകൊള്ളാമെന്നും തനിക്കു ദേഹസുഖം കി ട്ടുന്നതുവരെ രാമാദികളോടു യുദ്ധം ചെയവാൻ ധൂമ്രാക്ഷൻ,മ ഹാപാർശ്വൻ എന്നിവരെ അയക്കുകയാണു നല്ലതെന്നും ഇന്ദ്ര ജിത്ത് അപിപ്രായപ്പെട്ടപ്രകാരം രാവണൻ അങ്ങിനെ കല്പ ന കൊടുക്കുകയും ചെയ്തു. ധൂമ്രാക്ഷാദികൾ വാനരസൈന്യത്തിന്റെ ആർപ്പുവിളി നിലച്ചപ്പോ, ധൂ മ്രാക്ഷൻ, മഹാപാർശ്വൻ, പിശാചൻ, സൂർയ്യശത്രു, വേൾവി ശത്രു, മാലി, വജ്രദംഷ്ടൻ എന്നിങ്ങിനെയുള്ള ഏഴു രാക്ഷ സരാജാക്കന്മാരും പത്തുവെള്ളം പടയും രാമാദികളോടു യു ദ്ധത്തിന്നേറ്റു. ധൂമ്രാക്ഷനോടു ഹനുമാനും, മഹാപാർശ്വനമോ ടും അംഗദനും, മാലിയോടു പനസനും, സൂർയ്യശത്രുവോടു സു ഗ്രീവനും, വെൾവിശത്രുവോടു ലക്ഷ്മണനും യുദ്ധം ചെയ്തു. പ ത്തുവെള്ളം പടയിൽ ആറുവെള്ളം ശ്രീരാമസ്വാമിയും, ശേ ഷം ലക്ഷ്മണനും അസ്ത്രങ്ങളയച്ചു നിഗ്രഹിച്ചു. ധൂമ്രാക്ഷാദിക ളെല്ലാം യുദ്ധത്തിൽ നശിച്ച വിവരം രാവണനറിഞ്ഞ് ഇന്ദ്ര

ജിത്തിനെ വരുത്തി വിവരം ഗ്രഹിപ്പിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/226&oldid=161602" എന്ന താളിൽനിന്ന് ശേഖരിച്ചത്