താൾ:Kambarude Ramayana kadha gadyam 1922.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

എത്രയൊ ആയിരം ജീവികൾക്കു പ്രാണൻ പെട്ടന്നുണ്ടാ യി കാണുന്നു.വലുതായ ഒരലത്ഥത്തിൽപെട്ടു ദുഖിക്കുന്ന എന്നെ രക്ഷിക്കുവാനും കാരണഭൂതനായിട്ടുണ്ട്.പഞ്ച ദാദാക്കന്മാരിൽ നീ പ്രാദാദാവാണ്.നീ സമയോ ചിതമായി ചെയ്ത ഈ മഹത്തായ ഉപാരത്തിന്നു തക്ക തായ പ്രത്യുപകാരം ചെയ്‌വാൻ ഒരിക്കലും ശക്ത നാകുന്നതല്ല.കണ്ടറിവ്,കേട്ടറിവ്,കോണ്ടറിവ്,കോടു ത്തറിവ് എന്നിങ്ങെമെയുള്ള നാലറിവിൽ ഒന്നിലും പെടാ ത്ത ഒരു മിത്രം എനിക്കുണ്ടായത്എന്രെ മുജ്ജന്മസുകൃതം കൊണ്ടാ​ണെന്നു ഞാൻ വിശ്യസിക്കുന്നു.ഹേ! മിത്രമേ! അ ല്ലെങ്കിൽ എന്രെ പൂ൪വ്വികന്മാ൪ ചെയ്ത സുകൃതങ്ങൾ ഇപ്ര കാരം ഒരു പക്ഷിയായി അവതരിച്ചതായിരിക്കുമോ? ഗരുഡൻ- ഈ വക ശങ്കകൾ ഈ വേഷം ധരിച്ച നിന്തിരു വടിക്കു യോജിച്ചതു തന്നെയാണ്. എന്നാൽ നിന്തിരുവടി കല്പിച്ച നാലറിവും നാം തമ്മിലുണ്ടെന്നു ഓർമ്മപ്പെടുത്തു വാൻ മാത്രമായി അടിയന്റെചരിത്രം ബോധിപ്പിക്കാം. അടിയന്റെ അച്ഛൻ കാശ്യപനും അമ്മ വനിതയും ആണ് .നാമദേയം ഗരുഡൻ എന്നുമാണ്.പണ്ട് പെ രുനുറ കടലിൽ നിന്നു വിശ്വാമിത്രസൃശ്ടയായ ആയിരം യോദനവിസ്താരത്തോടുകൂടിയ ആമയെ അട്യൻ കൊ ത്തിയെടുത്ത് മഹാമേരുവിന്റെ ഉത്തരദിക്കിലുള്ള അരയാ ലിന്റെ കൊമ്പത്തുവെച്ചു ഭക്ഷിപ്പാൻ ശ്രനിച്ച സമയം ആമയുടെ ഘനം നിമിത്തം കൊമ്പു പൊട്ടുകയും,ആ വൃ ക്ഷത്തിന്റെ ചുവട്ടിൽ ശ്രൂനാരായണസ്വാനിയെ കുറിച്ചു തപസ്സു ചെയ്യുന്ന അനേകം മഹഷിമാരുടെ സമാധിയുണ ൪ന്നു,'നാരായണാ1അഭയമഭയ'മെന്നു സ്തുക്കുവാൻതുട ങ്ങുകയും ചെയ്തു.ഭക്തരക്ഷണാ൪ത്ഥം അന്നു നിന്തരുവടി സ്വന്തവേഷത്തിൽ വന്നുഅടിയനോടു വളരെക്കാലംയുദ്ധം

ചെയ്തുവെങ്കിലും ഒടുവിൽ അടിയൻ നിന്തിരുവടിയുടെ വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/224&oldid=161600" എന്ന താളിൽനിന്ന് ശേഖരിച്ചത്