താൾ:Kambarude Ramayana kadha gadyam 1922.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഢം

രുപത്തിനാലു അക്ഷരസംയുക്തമായ പ്രണവത്തിന്റെ ദ്ധ്യ നി മുഴങ്ങി. ഗരുഢഭാവാന്റെ തേജസ്സ് അടുത്ത വരുന്നതി ന്നനുസരിച്ച് വാനരസൈന്യങ്ങളെ അവലംബിച്ചിരുന്ന നാ ഗപാശങ്ങൾ തനിയെ കെട്ടഴിയുന്നതു ഏല്ലാവ൪ക്കും ക്ണാ റായി. 'ഗരുഢാനമ: ഗരുഢായനനമ:, ഏന്നു ഇദ്രാദികൾ സ്തുതിച്ചുനിൽകെ ഗരുഢൻ രാമാപാദത്തിൽ വീണു നമസ്കരി ച്ചു ശ്രീരാമനെ സുതിച്ചുതുടങ്ങി. ഗരുഡാഗമനം ഗരുഡൻ- സ്വാമിൻ! പന്ത്രമണ്ട് ആദിത്യന്മാരാലും' പതി നൊന്നു രുദ്രന്മാരാലും ; അഷ്ടവസ്തുക്കളാലും; സപ്തഋഷിക ളാലും; ആറു ശാസ്ത്രങ്ങളാലും;അഞ്ചുഭുതങ്ങളാലും; നാലുവേ ദങ്ങളാലും; സതുതിക്കപ്പെടുന്നവ൪ ജനനമരണമെന്ന രണ്ടു ക രയോടു കുടിയ സംസാരസാഗരത്തിൽ നിന്നു ഉത്ഥാനം ചെയ്യ്ത് നിത്യനന്ദമെന്ന അഖണ്ഡാനന്ദത്തെ അനുഭവിക്കു ന്നു. സവേശ്യരനായ നിന്തിരുവടിയുടെ പ്രഭാവങ്ങളറിയാ തെ; ഞാൻ ബ്രാഹ്മണൻ ;ഞാൻ ക്ഷത്രിയൻ; ഞാൻ വൈ ശ്യൻ; ശദ്രൻ; ഞാൻ രാജാവ്  ; ഇവൻ പ്രജ; ഞാൻ ഗുരു; ഇവൻ ശിഷ്യൻ; ഞാൻ ധനികൻ; ഇവൻ ദ രിദ്രൻ എന്നൊക്കെ വ്യഹരിച്ച്'; ദുഖ:സ്യാനന്തരം സു ഖം; സുഖസ്യാനന്തരം ദുഖം: ജനനാന്തരം മരണം; മര ണാനന്തരം ജനനം; എന്നുളള കാലചക്രഭൂമിയിൽ പ്പെട്ടു; ഇടം വലം തിരിയുന്ന അജ്ഞനികളുടെ അന്ധരകാരത്തെ നീക്കി ജഞാനോപദേശം ചെയ്യ്വനും; ദുഷ്ടന്മാരെ നിഗ്ര ഹിച്ച് ശിഷ്ടന്മാരെ പരിപാലിപ്പാനും, ധർമ്മത്തെ നിലനി ർത്തി ഭൂഭാരം തീർത്തു രക്ഷിപ്പാനും ആയി മായാമാനുഷനാ യവതരിച്ച നിന്തിരുവടി ദാസനായ അടിയനെ അനുഗ്ര ഹിക്കണം.

ശ്രീരാമൻ- അല്ലയോ പക്ഷിശ്രേഷ്ഠ! നിന്റെ വരവ് കാരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/223&oldid=161599" എന്ന താളിൽനിന്ന് ശേഖരിച്ചത്