താൾ:Kambarude Ramayana kadha gadyam 1922.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ശ്യപ്പെട്ടതെന്നുള്ള നിസ്സാരഭാവത്തോടെയിരിക്കുന്ന നാഗപാ ശത്തിന്റെ മുമ്പിൽ ഗരുഡൻ പ്രത്യക്ഷമാകുകയും അടുത്തുണ്ടാ യിരുന്ന പന്നഗങ്ങളെല്ലാം ഭയവിഹ്വലന്മാരായി ഓടി ഒളി ക്കുകയും ചെയ്തു. നാഗപാശം തന്റെഫണങ്ങളെല്ലാം പരത്തി ഗരുഡനെ സംഹരിപ്പാനടുത്തു. ഗരുഡനും നാഗപാശവും ത മ്മിൽ അതിഘോരമായ യുദ്ധം നടന്നു. ഒടുവിൽ നാഗപാ ശം ക്ഷീണിച്ചു തോറ്റു ഒരു കുഹരത്തിലിറങ്ങി ഒളിക്കുകയും ആ മാർഗ്ഗമായി കൈലാസത്തിൽ പോയി ശരണം പ്രാപിക്കു കയും ചെയ്തു. അപ്പോഴേക്കും ഗരുഢൻ അവിടെയെത്തി; ത ന്റെ ശത്രുവായ നാഗാപാശത്തെ വിടുതരണമെന്നു അപേ ക്ഷിക്കുകയും ചെയ്യ്തു .നാഗാപാശം ഇപ്പോൾ തന്നെ ശരണം പ്രാപിച്ചിരിക്കയാൽ അവനെ തൽക്കാലം വിട്ടുതരുതു ശര ണാഗവതവാത്സല്യതിന്നു വിരുദ്ധമായതാണെന്നും; പ ക്ഷെ ഒരു കാലം അവനെ ഭുജിപ്പാൻ നിണക്കു അവസരം കിട്ടുമെന്നു ശിവൻ ഗരുഢനോട് പറഞ്ഞു സമാധാനിപ്പിച്ചയ ക്കുകയും ചെയ്യ്തു. കുലഗുരുവായ ശുക്രമഹർഷിയുടെ ഉപദേശ പ്രകാരം പരമേശരനോടു പ്രാർത്ഥിച്ച. ഈ നാഗാപാശത്തെ ദാനം ചെയ്ത പരശിവനൊ ;ആ പാശത്തെ പ്രയോഗിച്ച ഇന്ദ്രജി ത്തോ ;അല്ലെങ്കിൽ നാഗാപാശം തന്നെയോ വിചാരിച്ചാല ല്ലാതെ ഇപ്പോഴത്തെ ഈ അന൪ത്ഥത്തിന്നു ഒരു പ്രതിശാന്തി യൂമില്ല. ഏന്നിങ്ങനെ വിഭീഷന്റെ വാക്കുകൾകേട്ട്; നിരാ ശനയി ശ്രീരാമൻ ലക്ഷമണന്റെ വക്ഷോദേശത്തിൽ വ്യസ നിച്ചു കിടക്കുമ്പോൾ ഗഗനചരികളായ ദേവന്മാരാൽ സതു തിക്കപ്പെട്ടവനായ ഗരൂഢൻ അപ്പോൾ അവിടെ വന്നു ചേ൪ന്നു. വൈനതേയനായ ഗരുഢ പക്ഷവാതങ്ങളെററ് സ

മുദ്രകളിലുളള അന്ധകാരങ്ങെല്ലാം നീങ്ങി. ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/222&oldid=161598" എന്ന താളിൽനിന്ന് ശേഖരിച്ചത്