താൾ:Kambarude Ramayana kadha gadyam 1922.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഢം

യും ചെയ്തു. ശാല്മദീപമൊഴികെ മറ്റുള്ള ഭൂഖണ്ഡങ്ങ ളെല്ലാം സഞ്ചരിച്ചു കഴിഞ്ഞ ശേഷം, "ത്രിമൂർത്തികളാലും അസാദ്ധ്യമായ നാഗാസുരവധം കഴിച്ച ഏനിക്കു ശത്രുവാ യിനില്ക്കുവാൻ ആരും ആഗ്രഹിക്കയില്ലെന്നു" അഹങ്കാര ത്തോടെ ശിവാജ്ഞക്ക് ഏതിരായി ശാല്മലദ്വീപം സന്ദ ർശിപ്പാൻ നാഗപാശം പോയി. അവിടെ അധിവസിക്കുന്ന വരെല്ലാം സർപ്പങ്ങളായിരുന്നു. അവർ തന്നെ വേണ്ടവി ധം ബഹുമാനിച്ചില്ലെന്നു കാണുകയാൽ നാഗപാശം ഇ ങ്ങിനെ പറഞ്ഞു. നാഗപാശം- ഹേ! പ്രജകളേ! ഞാൻ ആരാണെന്നു നിങ്ങൾ ക്കു മനസ്സിലായൊ? ഞാൻ സർപ്പരാജാവാണ്. ത്രിമൂർത്തി കളാലും അസാദ്ധ്യമാണെന്നു കണ്ട നാഗാസുരനെ വധി ച്ചവനാണ് ഞാൻ. എന്നെ നിങ്ങൾ മാനിക്കാതിരുന്നാൽ നിങ്ങളെ ഗോത്രത്തോടെ ഞാൻ നശിപ്പിക്കും. പന്നഗങ്ങൾ- ഞങ്ങളുടെ രാജാവായിരിപ്പാൻ പല പ്രമാ ണികളേയും കാണ്മാനുണ്ട്! ഞങ്ങളെ ശത്രുക്കളിൽനിന്നു രക്ഷിപ്പാൻ ആരേയും കാണുന്നില്ല. ശിക്ഷക്കു പലരുമുണ്ട്. രക്ഷക്കു ആരേയും കാണുന്നില്ല. നാഗപാശം- നിങ്ങളുടെ ശത്രു ആരാണ്? പന്നഗങ്ങൾ- നമ്മുടെ കുലകാലനായി പന്നഗാരി എന്നൊ രു പക്ഷിയുണ്ട്. അവന്റെ പേർ ഗരുഡൻ എന്നാണ്. വ ർഷാവസാനത്തിൽ അവൻ ഇവിടെവരും. അന്നുക്കു അ വന്നു വേണ്ടുന്ന ഭക്ഷണസാധനങ്ങൾ ഇവിടെ തയ്യാറാക്കി വെച്ചില്ലെങ്കിൽ പിന്നെ അവന്നു പന്നഗങ്ങളാണു ഭക്ഷ ണം. ഇന്നാണു ഗരുഡൻ വരേണ്ടതായ ദിവസം. അവ നോടു യുദ്ധം ചെയ്തു ജയിച്ചാൽ അങ്ങക്കു പന്നഗരാജാവാ യി സുഖിച്ചു വസിക്കാം. ഇത്രയും നിസ്സാരമായ ഒരു കാര്യം സാധിപ്പാനാണ

ല്ലൊ അതിബലവാനായ തന്നോടു ഈ പന്നഗങ്ങൾ ആവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/221&oldid=161597" എന്ന താളിൽനിന്ന് ശേഖരിച്ചത്