താൾ:Kambarude Ramayana kadha gadyam 1922.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

വരിൽ ഒരുവനെങ്കിലും എന്നെ ധൈര്യപ്പെടുത്തുവാൻ ബാ ക്കിയുണ്ടായില്ലല്ലൊ' എന്നു പറഞ്ഞ് വിലപിച്ചു. ഒടുവിൽ നാഗാസ്ത്രമോചനത്തിന്നു വല്ല വഴിയുമുണ്ടൊ എന്നറിവാൻ നാഗാസ്ത്രത്തിന്റെ ചരിത്രത്തെപ്പറ്റി വിഭീഷണനോടു ചോ ദിക്കുകയും വിഭീഷണൻ താഴെ ചേർക്കുന്ന ചരിത്രം പറഞ്ഞുമ നസ്സിലാക്കുകയും ചെയ്തു. നാഗാസ്ത്രത്തിന്റെ ഉത്ഭവം. വിഭീഷണൻ- പ്രഭോ! രാമചന്ദ്ര! പണ്ടു നാഗാസുരൻ എന്നു പേരായ ഒരു അസുരനെ കോൽവാനായി ബ്രഹ്മാവു സത്യ ലോകത്തുവെച്ചു ചെയ്ത ഒരു ആഭിചാരകർമ്മത്തിന്റെ ഫ ലമായി നാഗപാശമെന്നറിയപ്പെടുന്ന ഒരു സർപ്പം ഉത്ഭ വിക്കുകയും, ത്രിമൂർത്തികളും കൂടി അനുഗ്രഹിച്ച് ഈ നാഗപാ ശത്തെ നാഗാസുരനെ കോൽവാനായി അയക്കുകയും ചെ യ്തു. നാഗപാശം വേഗം വീരമഹേന്ദ്രമെന്ന അസുരപുരി യിൽ പോയി നാഗാസുരനെ പോർക്കു വിളിക്കുകയും, ത ന്നോടു എതിർക്കുവാൻ വന്ന വീരസേനനെന്ന പടനായക നേയും എത്രയോ കോടി അസുരന്മാരേയും വധിച്ചതിന്നു ശേഷം, ഒടുവിൽ മന്ത്രിയായ വീരകേസരിയേയും കുഠാരപാ ണിയായി വന്ന നാഗാസുരനെത്തന്നെയും ഈ സർപ്പം വാ പിളർന്നു ഭക്ഷിച്ചുകളകയും ചെയ്തു. നാഗപാശം പിന്നെ ത്രി മൂർത്തികളുടെ അടുക്കലേക്കു മടങ്ങിവന്നു. ഈ സംഭവവർത്ത മാനങ്ങൾ പറഞ്ഞു അവരെ സന്തോഷിപ്പിക്കുകയും, ഇതി ന്റെ പ്രതിഫലമായി പരമശിവന്റെ ഭൂഷണങ്ങളിൽ ഒ ന്നായിരിപ്പാൻ നാഗപാശത്തിന്നു സമ്മതം സിദ്ധിക്കുകയും ചെയ്തു. ഇങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം നാഗപാ ശം ലോകമെല്ലാം സഞ്ചരിച്ചു കാണ്മാൻ പരമശിവനോ ടു അനുജ്ഞ ചോദിച്ചു. ശാല്മലദ്വീപമൊഴിച്ചു മറ്റു ദി ക്കുകളെല്ലാം സഞ്ചരിച്ചു കാണാമെന്നു ശിവൻ അനുവദി

ക്കുകയും നാഗപാശം ലോകസഞ്ചാരത്തിന്നു പുറപ്പെടുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/220&oldid=161596" എന്ന താളിൽനിന്ന് ശേഖരിച്ചത്