താൾ:Kambarude Ramayana kadha gadyam 1922.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഢം

ജയമില്ലെന്നു കണ്ടു മായായുദ്ധങ്ങൾ ചെയ്തു. വില്ലോ ടുകൂടി രാവണി ആകാശത്തിൽ മറയുകയും ചെയ്തു. രാവ ണി യുദ്ധം മതിയാക്കി പോയവനല്ലെന്നു മനസ്സിലാക്കി, യു ദ്ധം വേണ്ടിവന്നാൽ രാത്രിയും നടത്തേണ്ടവരുമെന്ന വിചാ രത്താൽ ക്ഷീണിച്ച വാനരന്മാർക്കു ഫലമൂലങ്ങളെ കൊണ്ടു വരുവാൻ വിഭീഷണനെ പറഞ്ഞയച്ചതിന്നു ശേഷം ലക്ഷ്മ ണൻ വില്ല് അംഗദന്റെ കയ്യിൽകൊടുത്ത് അല്പം ഒന്നു വി ശ്രമിച്ചു. ഈ അവസരം മായാവിയായ ഇന്ദ്രജിത്ത് ആകാ ശത്തിൽനിന്നു കണ്ടു മനസ്സിലാക്കി, പ്രത്യസ്ത്രഭയം കൂടാതെ നാഗാസ്ത്രത്തെ അഭിമന്ത്രിച്ചയക്കുകയും ലക്ഷ്മണനും, സുഗ്രീ വാദി എഴുപത്തിരണ്ടു വെള്ളം നവാനരപ്പടയും നാഗാസ്ത്ര ത്താൽ ബന്ധനസ്ഥന്മാരായി പടനിലത്തിൽ വീഴുകയും ചെ യ്തു. ഈ വിവരം ശ്രീരാമസ്വാമിയെ ചെന്നുണർത്തിപ്പാൻ ഒ രു വാനരൻ പോലും ഉണ്ടായില്ല. വാനരസൈന്യങ്ങൾക്കു ഫലമൂലാദികൾ കൊണ്ടുവരുവാൻ പോയ വിഭീഷണൻ മട ങ്ങിവന്നപ്പോഴാണ് ഈ ഭയങ്കരമായ അവശ്ത കണ്ടത്. രാ വണിയാകട്ടെ ഈ ചതികൊണ്ടുണ്ടാക്കിയ ജയവും നേടി 'ഇനി രാമനെ നാളേ ബന്ധിച്ചു സൊല്ല തീർത്തുകളയാം' എന്നും പ റഞ്ഞു സ്വസ്ഥാനത്തേക്കു മടങ്ങിപ്പോകുയും ചെയ്തു. വിഭീഷ ണൻ ഭയത്തോടും വ്യസനത്തോടും കൂടി ഈ സങ്കടവർത്തമാ നം ഭഗവാനെ ചെന്നറിയിച്ചു. ഭഗവാൻ പോർക്കളത്തിൽ വന്നു ആഗ്നേയാസ്ത്രസഹായത്താൽ അന്ധകാരത്തെ നീക്കി നോക്കിയപ്പോഴാണ്, തന്റെ സഹായത്തിന്നുവന്ന ഒട്ടൊഴി യാതെയുള്ള വാനരന്മാരും പ്രിയസഹോദരനായ ലക്ഷ്മണനും നാഗാസ്ത്രമേറ്റു നിശ്ര്വേഷ്ടന്മാരായി കിടക്കുന്നത് കണ്ടത്. സു ഗ്രീവാദികളായ ഇരുപത്തൊന്നു വാനരരാജാക്കന്മാരേയും ഹ നുമൽപ്രഭൃതികളായ നാല്പത്തിരണ്ടു മന്ത്രിമാരേയും ലക്ഷ്മണ നേയും പ്രത്യേകം പ്രത്യേകം ചെന്നുനോക്കി കലശലായി വ്യ

സനിച്ചു. ഒടുവിൽ ദുഃഖം സഹിക്കാതെ 'എന്നെ അനുഗമിച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/219&oldid=161594" എന്ന താളിൽനിന്ന് ശേഖരിച്ചത്