താൾ:Kambarude Ramayana kadha gadyam 1922.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

കി മകൾക്ക് ഒരു അനുഗ്രഹം കൊടുത്തിട്ടുണ്ട്. അതെ ന്തെന്നുവെച്ചാൽ, ഭർത്താവായ രാവണിയുടെ ശിരസ്സു യുദ്ധ ക്കളത്തിൽ വീണതറിഞ്ഞ മുഹൂർത്തത്തിന്നുള്ളിൽ തന്റെ പ ത്നി വന്നു ശിരസ്സിനെ എടുത്തു ശരീരത്തോടു യോജിപ്പിക്കു ന്നതായാൽ മുൻസ്ഥിതിപോലെ വരുമെന്ന അനുഗ്രഹമാ ണു ലഭിച്ചിട്ടുള്ളത്. ഈ ഒരു സംഗതി അടിയന്നും രാവണ ന്നും മാത്രമെ വിവരമുള്ളൂ. ഇതിന്നൊക്കെ പുറമെ രാവണി ക്കു ബ്രഹ്മാവു ഒരു രഥം കൊടുത്തിട്ടുണ്ട്. അതിന്നു 'കൊടി ഞ്ചിത്തേര്' എന്നാണു പേര്. ആരഥം ശത്രുവോടു യുദ്ധം ചെ യ്യുന്ന മദ്ധ്യേ ഇടംവലമായി തിരിയും. ചക്രത്തിൽനിന്നു മേഘ ഗർജ്ജനംപോലെ ഒരുശബ്ദം ഉണ്ടാകും. ആകാശത്തിലും ഭ്രലോ കത്തിലും, പാതാളത്തിലും, മഹാമേരുവിലും, അഗ്നിയിലും, സമുദ്രത്തിലും ഈ രഥം പക്ഷിയെപ്പോലെ പറക്കും. ആ രഥ ത്തിൽ കേറിയാണ് അവനിപ്പോൾ യുദ്ധത്തിന്നു വന്നിട്ടുള്ളതു. വാനരപ്പടയെ പത്മവ്യൂഹമായിനിർത്തി ഹംസത്തിന്നു മുഖമാ യി ഹനുമാനേയും പക്ഷങ്ങളായി ജാംബവാനേയും സുഗ്രീവ നേയും പുച്ഛമായി അംഗദനേയും, പാദമായി നീലനേയും നിർത്തണം. അതിന്റെ മദ്ധ്യത്തിൽ നിന്തരുവടി വില്ലെടു ത്ത് ഇന്ദ്രജിത്തോടു അഭിമുഖീകരിച്ചു യുദ്ധം തുടങ്ങണം. ആഹാരം, നിദ്ര, മൈഥുനം, എന്ന മൂന്നവസ്ഥകളെ ഉപേ ക്ഷിച്ചിരിക്കുന്ന അങ്ങക്ക് ഈ രാവണിയെ ഏതുവിധവും വ ധിക്കാൻ സാധിക്കുന്നതാണ്.

രാക്ഷസന്മാരിൽവെച്ചു അഗ്രഗണ്യനായ രാവണിയുടെ വൈഭവങ്ങളെപ്പറ്റി മേൽപ്രകാരം വീഭീഷണൻ പറഞ്ഞു കൊടുത്തതുകേട്ട് ലക്ഷ്മണകുമാരൻ സന്തോഷിക്കുകയും രാവണി യുമായി യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇന്ദ്രജിത്തുമായുള്ളയുദ്ധം. ഒന്നാമതു സത്യയുദ്ധമാണ് ആരംഭിച്ചത്. അതിൽ

ജയമില്ലെന്നു കണ്ടു രാവണി ശാഠ്യയുദ്ധം തുടങ്ങി. അതിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/218&oldid=161593" എന്ന താളിൽനിന്ന് ശേഖരിച്ചത്