താൾ:Kambarude Ramayana kadha gadyam 1922.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ററ കമ്പരുടെ രാമായണകഥ


സേനം,കേരളം,കാശി, കോസലം എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം രാജകുമാരന്മാർഈ ചാപത്തെ ഭഞ്ജിപ്പാൻ വിദേ ഹപുരത്തിൽ വന്നിരുന്നു. വിശ്വാമിത്രമഹർഷിയുടെ യാഗരക്ഷ ക്കായി പോയിരുന്ന അയോധ്യയിലെ രാജകുമാരനായ രാമൻ, മഹർഷിയോടൊപ്പം ചാപഭഞ്ജനം കാണ്മാനായി മിഥിലയിൽ പോകയും ഭാരതഭൂമിയിലെ ശ്രുതിപ്പെട്ട വീരന്മാരാൽഅസാധ്യ മായി ഗണിച്ച ത്രൈയംബകഭഞ്ജനം സാധിക്കുകയും ചെയ്തു. ഭാർഗ്ഗവരാമന്റെ ഗരവ്വശമനം ചെയ്ത ആ രാമനെയാണു സീതാദേവി പാണിഗ്രഹണം ചെയ്തത്. അന്നു നിന്തിരുവടിയുടെ കാമത്തിനു പാത്രമായ ആ വേദവതിയും ഇപ്പോൾഅങ്ങയുടെ മാരതാപത്തിനു ,കാരണഭൂതയായ സീതയും തമ്മിലുള്ള ബന്ധവും, നമ്മുടെ കുലഗുരുവായ ശുക്രമഹർഷിയുടെ ഉപദേശവും മറക്കത്തക്കതല്ല. അനരണ്യശാപം.

  പിന്നെ അങ്ങക്കു ഒരു ശാപം പററിയത് ഈ ദശരഥ പുത്രതനായ രാമന്റെ  പൂരവ്വികന്മാരിൽഒരാളായ അനരണ്യ  മഹാരാജാവിങ്കൽ നിന്നാണ്. ഈ അനരണ്യനെ ഒരു കാലം അങ്ങുന്ന് യുദ്ധത്തിന്നു വിളിക്കയുണ്ടായി. വാർദ്ധക്യം നിമിത്തം യുദ്ധത്തിന്നു  ശേഷിയില്ലാതേയും,       സന്തതികൾക്കു ബാല്യകാലമാകയാലും, അദ്ദേഹം യുദ്ധത്തിനൊരുങ്ങാതെ കീഴടങ്ങി അഭയം  പ്രാപിച്ചുവെങ്കിലും"എടാ! ക്ഷത്രിയനായാൽ പ്രാണാവസാനം

വരെ ഒരുവന്നുകീഴടങ്ങാമൊ" എന്നു പറഞ്ഞു അങ്ങുന്ന് ഇരുപത് കരവും ചുരുട്ടി അനരണ്യന്റെ മാര്വ്വിടത്തിൽഇടിക്കുകയും, അദ്ദേഹം ആയതു സഹിപ്പാൻ ശക്തി ഇല്ലാതെ വിഴുകയും ചെയ്തത് അങ്ങക്ക് ഇപ്പോൾഓർമ്മയിൽഉണ്ടാവും. അനരണ്യ രാജാവിന്റെ പ്രാണപ്രയാണസ മയം അങ്ങയെ നോക്കി "എടാ!ദുഷ്ടാ! ദ്രോഹി!

പരമാർത്ഥമെല്ലാം നിന്നോടു പറഞ്ഞു കീഴടങ്ങിയ വയോധികനായ എന്നെ ഹിംസിച്ചതിന്നു പകരം ചോദിപ്പാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/114&oldid=161588" എന്ന താളിൽനിന്ന് ശേഖരിച്ചത്