താൾ:Kambarude Ramayana kadha gadyam 1922.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ 0൧ യുദ്ധ കാണ്ഡം എന്റെ വംശത്തിൽദശരഥാത്മജനായി ഒരുവൻ ഉണ്ടാ വും.അവൻ നിന്റെ കുടുംബങ്ങളെ നശിപ്പിക്കുമെന്നു മാ ത്രമല്ല നിന്നെയും ഹനിക്കും.അവന്റെ ദിവ്യസായകങ്ങ ളേറ്റു നിന്റെ പത്തു തലയും,താലപക്വം പോലെ,ഭൂമി യിൽവീണു ചിന്നിച്ചിതറിപ്പോകട്ടെ "എന്നു ശപിച്ചിട്ടുണ്ട് . നന്ദികേശ്വരശാപം

നിങ്ങൾദിഗ്വിജയം ചെയ്തു നടക്കുന്ന കാലത്ത് വിമാ

നാരൂഢനായി കൈലാസപരവ്വതത്തിന്റെ പൂരവ്വഗോപുരദ്വാ രത്തിൽപോകുകയും,യാതൊരു ശരീരികളും വിമാനത്തിൽ കയറി കൈലാസത്തിന്നുള്ളിൽപ്രവേശിക്കുക പതിവില്ലാത്ത തുകൊണ്ടു വിമാനം പുറത്തു നിർത്തി പാദചാരേണ അക ത്തേക്കു കടക്കുവാൻ ശിലാതപുത്രനായ നന്ദികേശ്വരൻ ഉപ ദേശിക്കുകയും ചെയ്തു.ആ ഉപദേശത്തെ അലക്ഷ്യമാക്കി , നന്ദികേശ്വരനെ "കുരങ്ങാ" എന്നും മറ്റും അസഭ്യം പറ ഞ്ഞ് അവമാനിക്കയാണു അങ്ങുന്നു ചെയ്തത്.കുരങ്ങാ എ ന്നു തന്നെ സംബോധനചെയ്ക നിമിത്തം,"കുരങ്ങന്മാർനി ന്റെ രാജധാനി നശിപ്പിച്ചു്,അവരാൽമാനഹാനിയും ദേ ഹദണ്ഡവും നിണക്കു സംഭവിക്കട്ടെ "എന്നു നന്ദികേശ്വരൻ ശപിച്ചിട്ടുണ്ട്.അങ്ങുന്നു വാനരരാജാവായ ബാലിയുടെ വാ ലിന്മേൽകിടന്നതും,ഇപ്പോൾഒരു വാനരൻ വന്നു ലങ്കാന ഗരി ചുട്ടു ഭസ്മമാക്കിയതും ജ്യേഷ്ഠന്നു അനുഭവപ്പെട്ട സംഗ തികളുമാണ്. ബ്രാഹ്മണസ്ത്രീകൾ ശപിച്ചത്. അങ്ങുന്ന് വരുണനെ ജയിച്ച് മടങ്ങിവരുമ്പോൾസാ ഗരസ്നാനത്തിന്നായി വന്നിരുന്ന അനേകം ബ്രാഹ്മണയുവ തികളെ പിടിച്ചു രഥത്തിൽകയറ്റി ക്രീഡക്കാരംഭിക്കയും, അവരുടെ നിലവിളി കേട്ടു ഓടി വന്ന അവരുടെ മാതാക്കളു

ടെ പ്രാണവേദനയോടുകൂടിയ അപേക്ഷകൾനിരസിച്ചു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/115&oldid=161589" എന്ന താളിൽനിന്ന് ശേഖരിച്ചത്