താൾ:Kambarude Ramayana kadha gadyam 1922.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൯ യുദ്ധകാണ്ഡം ചെയ്തതും വേദവതി അങ്ങയെ ശപിച്ചു പ്രാണത്യാഗം ചെയ്തതും. ഈ സംഭവങ്ങളെല്ലാം അനുഭവരസികനായ നാരദമഹർഷി മനസ്സിലാക്കി, ആ സ്ഥലത്തു വന്നു വേദവതിയുടെ അസ്ഥിയൊ ക്കെ പെറുക്കി യോഗദണ്ഡത്തിൽനിറച്ച്,അന്ധനായി നില്ക്കുന്ന നിന്തിരുവടിയുടെ അടുക്കൽവന്നു ലൗകികം സംസാരിച്ചു മടങ്ങി പോകുമ്പോൾയോഗദണ്ഡം നിങ്ങളുടെ അടുക്കെ വെച്ചു പോകയും, മറന്നുവെച്ചതാണെന്നു ശങ്കിച്ചു നിങ്ങൾ ആയതെടുപ്പിച്ചു ലങ്കയിൽ കൊണ്ടുവന്നു യോഗശാലയിൽ വെപ്പിക്കുകയും ചെയ്തു. യോഗശാല യിൽനിന്നു നാല്പത്തൊന്നാം ദിവസം ഒരു ശിശുരോദനം കേട്ടതും, പരിചാരകന്മാർ ഈ ശിശുവിനെ എടുത്ത് അങ്ങക്ക് തിരുമുല്ക്കാഴ്ച വെച്ചതും, സ്ത്രീപ്രജയായ ആ ശിശുവിന്റെ ജാതകവിശേഷം പരിശോ ധിച്ചു ശുക്രമഹർഷിയുടെ ഉപദേശമനുസരിച്ചു, ലങ്കയിൽ വളര്ത്തിയാൽലങ്ക നശിക്കുമെന്നു ഭയന്നു കനകപ്പെട്ടിയിൽ ആ ശിശുവിനെ ആക്കി സമുദ്രത്തിലിട്ട് ഒഴുക്കിയതും ജ്യേഷ്ഠൻ മറക്കാറായിട്ടില്ല. ആ കനകപ്പെട്ടി ഒഴുകി ജനകരാജ്യത്തിലെത്തി കരക്കണഞ്ഞു. മണ്ണിൽമറഞ്ഞു കിടന്നു. ജനകന്റെ യാഗം കഴിഞ്ഞു യാഗശാല ഉഴുതപ്പോൾകൊഴുമുന തട്ടി പെട്ടി വെളിവിലാകയും ജനകരാജാവു പെട്ടി തുറന്നു നോക്കിയപ്പോൾ രൂപവതി യായ ഒരു കന്യകയെ അതിൽകണ്ട് ആ കന്യകക്കു സീതയെന്നു നാമകരണം ചെയ്ത് മകളാക്കി വളർത്തുകയും ചെയ്തു. സീതാദേവിക്കനുരൂപനായ ഒരു ഭർത്താ വിനെ സമ്പാദിപ്പാൻ ശൈവ സംബന്ധമായ പളളിവില്ലിനെ ഖണ്ഡിക്കുന്നവർക്കുപാണിഗ്രഹണംചെയ്യാമെന്നു തീരുമാനിച്ചു. ജനകന്റെ ഈ നിശ്ചയം കേട്ട് അംഗം,വംഗം, കലിംഗം കാശ്മീരം,കാംബോജം,ഗാരൂപം, സൗവ്വീരം,സൗരാഷ്ട്രം,മഹാരാഷ്ട്രം

വിരാടം ,ഗുർജ്ജരം,മാഗധം,മാളവം,ചേരം,ചോളം, പാണ്ടിയം,പാഞ്ചാലം,ദ്രൗഡം,ദ്രാവിഡം ,ഭദ്രം,കേകയം.ശൂര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/113&oldid=161587" എന്ന താളിൽനിന്ന് ശേഖരിച്ചത്