താൾ:Kambarude Ramayana kadha gadyam 1922.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൮ കമ്പരുടെ രാമായണകഥ ത്തിന്റെ താഴ്വരയിൽവെച്ചു,കുശദ്ധ്വജൻ എന്ന ബ്രാഹ്മ ണന്റെ മകളായ വേദവതിയുടെ സൗന്ദര്യം കണ്ട് ഭ്രമിച്ച് അവളെ ബലാല്ക്കാരേണ പരിഗ്രഹിക്കുകയും,വിശ്വംഭരനാ യ നാരായണൻ പതിയാവേണമെന്ന ധ്യാനത്തോടെ കഴി ച്ചുകൂട്ടുന്ന അവളുടെ പാതിവ്രത്യഭംഗം ചെയ്കയാൽ"നിന്നെ യും നിന്റെ സകല കുടുംബങ്ങളേയും എന്റെ ഉപാസനാമൂ ർത്തിയായ നാരായണസ്വാമി നശിപ്പിക്കട്ടെ"എന്നു ശപിച്ചി ട്ടുണ്ട്. വേ ദ വ തീ ച രി ത്രം. ഇപ്രകാരം അങ്ങയെ ശപിച്ചു പാതിവ്രത്യാഗ്നിയിൽദേ ഹത്യാഗം ചെയ്ത വേദവതിയുടെ ചരിത്രം പക്ഷെ അങ്ങുന്നു മനസ്സിലാക്കീട്ടുണ്ടായിരിക്കില്ല.വേദവതിയുടെ അച്ഛൻ കുശദ്ധ്വജൻ ദ്രാവിഡദേശാധിപതിയുമായിരുന്നു.സന്തത്യ ർത്ഥം ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷമാക്കി,ബ്രഹ്മാ വിന്റെ ഉപദേശമനുസരിച്ചു മര്യാദപരവ്വതത്തിന്റെ താഴ്വ രയിലിരുന്ന് അകാരോകാരമകാരമയമായ പ്രണവത്തെ ദി നംപ്രതി പന്തീരായിരം സംഖ്യ ജപിക്കുകയും ആ വേദത്തിൽ നിന്ന് ഒരു സന്തതി ജനിക്കുകയും ചെയ്തു. ആ സന്തതിയാ ണു വേദവതി.ഈ മകൾക്കു ശ്രീനാരായണൻ ഭർത്താവായി വരേണമെന്നു കുശദ്ധ്വജനും പ്രാർത്ഥിച്ചുവന്നു ഇങ്ങിനെയിരി ക്കുമ്പോഴാണ്ശംഭുവെന്ന ഒരു ദൈത്യൻ വന്നു മകളെ ത നിക്കു വിവാഹം ചെയ്തു തരേണമെന്നു കുശദ്ധ്വജനോടാവശ്യ പ്പെട്ടത്.തന്റെ ഇഷ്ടത്തിന്നു വഴിപ്പെട്ടില്ലെന്ന കാരണ ത്താൽആ ദൈത്യൻ കുശദ്ധ്വജനെ കൊലചെയ്തുപോകയും

ചെയ്തു.ഭർത്താവിന്റെ ചരമകാരണം വേദവതിയുടെ അമ്മ

യായ ശ്രീമതി ഉടന്തടിയിൽചാടി മരിച്ചു.മാതാപിതാക്ക ന്മാരുടെ നിര്യാണമോർത്തു വ്യസനിക്കുന്ന വേദവതിക്കു ശ്രീ നാരായണൻ ഭർത്താവാകേണമെന്ന വ്രതത്തിന്നു ശക്തികൂടി.

അക്കാലത്താണ് അങ്ങുന്ന് വേദവതിയെ ബലാൽസംഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/112&oldid=161586" എന്ന താളിൽനിന്ന് ശേഖരിച്ചത്