താൾ:Kambarude Ramayana kadha gadyam 1922.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണ കഥ.

  === 
                   യുദ്ധകാണ്ഡം === 

രാവണന്റെ മന്ത്രാലോചന

   ഹനൂമാൻ ലങ്കാദഹനം കഴിഞ്ഞു മടങ്ങിപ്പോന്നതിന്നു

ശേഷം ലങ്കാധിപനായ രാവണൻ മന്ത്രിമാരെ വിളിച്ചു വരു ത്തി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു മന്ത്രാലോ ചന ചെയ്തു. രാവണൻ____അമാത്യന്മാരെ!വനവാസിയായ ഒരു മനുഷ്യനും അവന്റെ ഭാര്യയും കാരണമായി ഒരു വാനരൻ നമ്മുടെ നഗരത്തിൽവന്നു കാട്ടിക്കൂട്ടിയ അഴിമതികൾആലോചി ച്ചാൽ ഇതിൽ പ്പരമായ ഒരു അപമാനം രാക്ഷസവർഗ്ഗക്കാ ർക്ക് ഇതേവരെ പറ്റീട്ടില്ലെന്നു പറയേണ്ടിവരും. ഈ സം ഗതിയിൽ നീതിവിശാരദന്മാരായ നിങ്ങളുടെ അഭിപ്രാ യം എന്താണെന്നറിവാൻ ഞാൻ ആഗ്രഹിക്കുന്നു. മഹോദരൻ (പ്രധാനമന്ത്രി)___രാക്ഷസേശ്വരാ!കൃമികീടസദൃ ശന്മാരായ രാമാദികളുടെ കാര്യത്തിൽഇങ്ങിനെയൊരു മ ന്ത്രാലോചനതന്നെ വേണമെന്നു അഭിപ്രായമില്ല.സമ്മ തം തരുന്നപക്ഷംഅടിയൻ പോയി രാമാദികളെ ജയി ച്ചു വിടകൊള്ളാം

 പ്രധാനമന്ത്രിയായ മഹോദരന്റെ അഭിപ്രായത്തോടു

യോജിച്ച വിധത്തിൽതന്നെയാണ്,ദേവാന്തകൻ ,നരാന്ത കൻ ,ദ്വിജാന്തകൻ,നക്രതുണ്ഡൻ,വികടൻ,കുംഭോദരൻ,

പിശാചൻ,പൊന്മത്തൻ,ബലമത്തൻ,മരുത്തൻ,മാതംഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/107&oldid=161581" എന്ന താളിൽനിന്ന് ശേഖരിച്ചത്