താൾ:Kambarude Ramayana kadha gadyam 1922.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൪ കമ്പരുടെ രാമായണകഥ

മത്തൻ പ്രഹസ്തൻ തുടങ്ങിയ മററു മന്ത്രിമാരും അഭിപ്രായപ്രായപ്പെട്ടത്              

രാവണനും മേല്പറഞ്ഞ അഭിപ്രായക്കാരനാണെങ്കിലും അനുജനായ കുംഭകർണ്ണന്റെ അഭിപ്രായം അറിവാൻ ആഗ്രഹിച്ചു ചോദിച്ചു. കുംഭകർണ്ണൻ_ ജ്യേഷ്ഠാ! ഞാൻ മന്ത്രികളുടെ അഭിപ്രായത്തോടു യോജിക്കുന്നില്ല ദശരഥാത്മജനായ രാമനെ കൃമികീടസദൃശനാക്കി തളളുകയെന്നത് അനുഭവത്തിന്നു യോജിക്കാത്ത പ്രവൃത്തിയാണ്.ലോകത്തിൽ ,അധർമ്മത്തെപ്പോ ക്കി ധർമ്മത്തെ രക്ഷിപ്പാനായി അവതരിച്ച സാക്ഷാൽ ജ ഗദീശ്വരനായ വിഷ്ണുവാണ് രാമനെന്നുള്ള അഭിപ്രായ ത്തോടു യോജിപ്പാനാണ് അധികം ന്യായങ്ങൾകാണുന്ന ത്.അങ്ങിനെയാണെങ്കിൽരാമനെ ആരാലും ജയിപ്പാൻ സാധിക്കയില്ല.സജ്ജനദ്വേഷം,ദുർജ്ജനസഹവാസം,പ രദാരപരിഗ്രഹണം തുടങ്ങി ബ്രാഹ്മണദ്വേഷം വരെയുള്ള സകല പാപകർമ്മങ്ങളും ജ്യേഷ്ഠൻ ചെയ്തിട്ടുണ്ട്.മഹോദര പ്രഭൃതികളായ മന്ത്രിമാരും ഇത്രത്തോളം സംഗതികൾസ മ്മതിക്കാതെ തരമില്ല.അതുകൊണ്ട് മഹോദരപ്രഭൃതിക ളുടെ ഉപദേശം കേട്ടാൽനമുക്കു നാശമാണു ഫലം.അ തുകൊണ്ട് രാമപത്നിയെ മടക്കിക്കൊടുത്ത് രാമസേവ ചെ യ്യുകയാണ് നമുക്കു ഭൂഷണം.അതാണു ശ്രേയസ്കരമായി ട്ടുള്ളതും.

 കുംഭകർണ്ണന്റെ അഭിപ്രായം കേട്ട് രാവണൻ തല്ക്കാ

ലം ആയതു സമ്മതിക്കയും,അതിന്നു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യാൻ ആജ്ഞാപിച്ച്,അന്ത:പുരത്തിലേക്കു പോകുകയും ചെയ്തു.ഈ നിശ്ചയങ്ങളെ കേട്ട്,ഇന്ദ്രജിത്ത് അച്ഛന്റെ അടുക്കെ ചെന്ന് ഇപ്രകാരം പറഞ്ഞു. ഇന്ദ്രജിത്ത്____പിതാവെ!നിന്തിരുവടി ഇപ്പോൾചെയ്ത നി ശ്ചയത്തെ ഒന്നു പുനരാലോചന ചെയ്യേണമെന്നാണ്

അടിയന്റെ അഭിപ്രായം.മാനമാണ് ആരായാലും ദീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/108&oldid=161582" എന്ന താളിൽനിന്ന് ശേഖരിച്ചത്