താൾ:Kambarude Ramayana kadha gadyam 1922.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ ണ്ടാക്കുവാൻ വിശ്വകർമ്മാവു ശ്രമിച്ചുവെങ്കിലും ഒരു ഹനുമൽ ക്കൊടി സമ്മാനിച്ചു വിശ്വകർമ്മാവിനെ തല്ക്കാലം ആ പണി യിൽനിന്നു വിരമിപ്പിച്ച്, വിഭീഷണന്റെ വസതിയൊഴിച്ചു ശേഷം ലങ്കാപുരി മുഴുവനും ഹനുമാൻ ചുട്ടു ഭസ്മമാക്കുകയും ചെയ്തു. വീണ്ടും സീതാദേവിയെക്കണ്ട് രാമദൂതന്റെ ശക്തി രാക്ഷസന്മാരെ മനസ്സിലാക്കീട്ടുണ്ടെന്നും വ്യസനിക്കാതെ കുറ ച്ചു ദിവസം കൂടി കഴിച്ചുകൂട്ടേണമെന്നും പറഞ്ഞ് സമുദ്രത്തിൽ പോയി വാലു മുക്കി തീക്കെടുത്തി അവിടെ നിന്നു മൈനാകം പരവ്വതത്തിലേക്കു കുതിച്ചു ചാടുകയും മൈനാകത്തിന്റെ ആ തിത്ഥ്യം സ്വീകരിച്ച് അവിടെ കുറച്ച് വിശ്രമിക്കുകയും ചെ യ്തു. പിന്നെ മൈനാകത്തോടു യാത്ര പറഞ്ഞു അവിടെ നി ന്നും ചാടി മഹേന്ദ്രപരവ്വതത്തിന്റെ ദക്ഷിണഭാഗത്ത് തന്നെ കാത്തു നില്ക്കുന്ന ജാംബവദാദിസ്നേഹിതന്മാരുടെ സവിധ ത്തിൽഎത്തുകയും ചെയ്തു. വിവരമൊക്കെ അവരോടു പറ ഞ്ഞ് എല്ലാവരും കൂടി മധുവനത്തിൽപോയി വേണ്ടുവോളം ഭക്ഷിച്ചു വിശപ്പുതീര്ത്ത് സുഗ്രീവനെ ചെന്നു കണ്ടു വിവരം പ റഞ്ഞു. സുഗ്രീവന്റെ ആജ്ഞപ്രകാരം ഹനുമാൻ രാമദേവ നെ ചെന്നു നമസ്കരിച്ചു ഇങ്ങിനെ പറഞ്ഞു. ഹനുമാൻ - കണ്ടു ! കണ്ടു ! സർവ്വേശ്വരിയെ കണ്ടു. സ്വാമിൻ ! ലങ്കയിൽ അശോകവൃക്ഷത്തിന്റെ ചുവട്ടിൽ രാമമന്ത്രം ധ്യാനിച്ചുകൊണ്ടിരിക്കുന്ന ദേവിയെ കണ്ടു. നിന്തിരുവടിക്കു തരുവാനായി തന്നയച്ച ചൂഡാരത്നം ഇതാണ്. ഒരു മാസത്തിലകം രക്ഷയുണ്ടായിട്ടില്ലെങ്കിൽ ജീവനെ വെടിയുമെന്നു തിരുമനസ്സറിയിക്കാനും പറഞ്ഞിട്ടുണ്ട്.

എന്നു പറഞ്ഞു നടന്ന സംഭവങ്ങൾ മുഴുവനും ഹനുമാൻ വിസ്തരിച്ച് രാമചന്ദ്രനെ ധരിപ്പിച്ചു. അടയാളവാക്യമായി പറഞ്ഞ സംഭവങ്ങളും ഉണർത്തിച്ചു. ഭഗവാൻ സന്തോഷിച്ചു ഹനൂമാനെ അനുഗ്രഹിക്കയും ഭഗവാൻ ഹനൂമാന്റെയും, ലക്ഷ്മണൻ അംഗദന്റെയും ചുമലില്ക്കയറി , സുഗ്രിവാദികളോടും ഒട്ടൊഴിയാതെയുള്ള വാനരപ്പടയോടും സമുദ്ര തീരത്തിലേക്കു യാത്ര പുറപ്പെടുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/106&oldid=161580" എന്ന താളിൽനിന്ന് ശേഖരിച്ചത്