താൾ:Jyothsnika Vishavaidyam 1927.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൩
സ്ഥാവരവിഷചികിത്സാ
ഭൃം ഗ വി ഷ ത്തി ന്നു്.




ഭൃംഗം കൊത്തുകിലപ്പോഴേ കടയും വീക്കവും വരും
പുന്നാടകനിശായുഗ്മം ലേപയേ ത്തദ്വിഷാപഹം.       ൮൩



സ്ഥാ വ ര വി ഷ ത്തി ന്നു്.




ഫല,പുഷ്പ,ദലൈ,ൎമ്മൂല, നിൎയ്യാസ,രസ,ചൎമ്മഭി:,
കന്ദ,ബീജ, പയോഭി,ശ്ച ഭവേൽസ്ഥാവരജം വിഷം.       ൮൪
ഏവം പത്തുപ്രകാരത്തി ലുണ്ടാകുന്ന വിഷത്തിനു്
ലക്ഷണങ്ങളതും ചൊല്ലാം ചികിത്സാപി വിശേഷത:
വീക്കമുണ്ടാം ചൂടു പാരം പനിയും ചിത്തശോകവും
സാദവും മോഹവും ഛൎദ്ദി ശോഷം വിൺമൂത്രരോധവും.
ചെറുചീരയുടേ മൂലം തണ്ടും പത്രമതും സമം
ശുദ്ധകാഞ്ചികതോയത്തിൽ പാനലേപനമുത്തമം.       ൮൭
നീലികാമൂലമിന്തുപ്പും തഥാ പീത്വാ പ്രലേപയേൽ
ഇവകൊണ്ടു കഷായം വെച്ചതുകൊണ്ടു കുളിക്കണം.       ൮൮
ഇച്ചൊന്നൗെഷധമെണ്ണയ്ക്കും നെയ് വെന്തീടാനു,മുത്തമം
ഇന്തുപ്പും വ്യോഷവും രണ്ടു മഞ്ഞളും കല്ക്കമാമിഹ.       ൮൯
മിക്കവാറും വിഷത്തിന്നു ശതധൗെതഘൃതം ശുഭം
നാല്പാമരക്കഷായത്തിൽ ഘൃതമിട്ടു നിരന്തരം.       ൯൦
കടയേണം ചുകപ്പോളം നൂറുനാഴിക യങ്ങിനെ
'ശതധൗെത ഘൃതം' ചേതി വിഷശോഫോഷ്ണശാന്തികൃൽ.


"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/70&oldid=149708" എന്ന താളിൽനിന്ന് ശേഖരിച്ചത്