താൾ:Jyothsnika Vishavaidyam 1927.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൪
ജ്യോത്സ്നികാ
പ്ര ത്യൗെ ഷ ധ വി ധി ക ൾ.

ചേർമരത്തിൻ വിഷത്തിന്നു താന്നിതൻ തോലരച്ചുടൻ
സൎവ്വാംഗം തേച്ചു സേവിപ്പൂ സദ്യോനഷ്ടമതാം വിഷം.       ൯൨
മുക്കോൽപ്പക്കൊന്ന സേവിപ്പൂ സരണം പാരമായിടിൽ
ശതാവരി ജലം കൊണ്ടു ഗുദധാര കഴിക്കണം.       ൯൩
കുടിച്ചീടുകയും വേണം കുളിക്കേണം തദംബുനി
നാഗദന്തിവിഷത്തിന്നു മീവണ്ണം ചെയ്തുകൊള്ളുക.       ൯൪
പുഴപ്പരത്തിത്തോൽകൊണ്ടു കണ്ണാംപട്ടിവിഷംകെടും
മദ്യത്തിൻ മത്തു തീൎന്നീടും ചെറുനാരങ്ങകൊണ്ടുടൻ.       ൯൫
കഞ്ചാവിന്നഥ കോവയ്ക്കാ നന്നെറ്റം വീൎയ്യശാന്തയേ,
അമീൻ മരുന്നു ചെന്നീടിൽ മതിഘ്നീമൂലവും ദലം.       ൯൬
മേത്തോന്നിക്ക,മരീമൂലം നിൎവ്വിഷീ മരിചം തഥാ
പാഷാണ വിഷശാന്തിക്കു മദ്ധ്യമം കടുകു,ത്തമം       ൯൭
നീലികാമൂലവും തദ്വൽമൃണാളം ചേ ƒ തി കേചന
പാരതിന്നു കൂശ്മാണ്ഡം പ്രത്യൗെഷധ,മിതീ,രിതം.       ൯൮
ഏരണ്ഡത്തിരിയും നല്ല നവനീതം ശതാവരി
ആവലിന്റെ വിഷത്തിന്നും കൊടുവേലിക്കു,മാമിത്.       ൯൯
കാഞ്ഞിരത്തിരിസേവിച്ചാൽപല്ലെല്ലാമെതൃ,കോർത്തുപോം
കാലും വിരലു,മങ്ങെല്ലാം കൂച്ചും കരവുമങ്ങിനെ.       ൧൦൦
നിതൻ പല്ലവം പിഷ്ട്വാ കുടിപ്പൂ ലേപയേച്ച തൽ
വേഗം തീൎന്നീടു,മെന്നാല,ക്കൂച്ചലും,പല്ലു കോർത്തതും.
വത്സനാഭി കുടിച്ചീടിൽ നിൎവ്വിഷീ പരമൗെഷധം
മൂലം നീലീഭവം കൂടെ നന്നേറ്റം തദ്വിഷേ നൃണാം.       ൧൦൨
ദധി മോരോന്നി,വറ്റിന്റെ കന്മഷം നീങ്ങുവാനിഹ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/71&oldid=149785" എന്ന താളിൽനിന്ന് ശേഖരിച്ചത്