താൾ:Jyothsnika Vishavaidyam 1927.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൬
ജ്യോത്സ്നികാ


ഈവണ്ണമെല്ലാം കാണുമ്പോൾ സമീപിച്ചു വിനാശവും
മലമൂത്രമൊഴിഞ്ഞപ്പോൾ ജീവൻ കാണാതിരിക്കിലോ ൩൯
യത്നങ്ങൾ വേണ്ടാ പിന്നൊന്നും മരണം തന്നെ നിശ്ചയം.
നെറ്റി കീറീടുകിൽ ചോരകാണാതേ താനിരിക്കിലും ൪൦
ചുരുങ്ങിക്കൃഷ്ണമായിട്ടു കാൺകിലും നീരു കൊണ്ടുടൻ
നനച്ചാലവിടേ രോമം പറ്റിത്തന്നെയിരിയ്ക്കിലും. ൪൧
വെള്ളത്തിലിട്ടാൽ താഴാതെ പൊങ്ങി നീൎമേലിരിയ്ക്കിലും
കോലെടുത്തു തൊടയ്ക്കൊന്നു കൊട്ടിയാൽ പിണരായ്കിലും
ഗുദനേത്രങ്ങളും വായും വികസിച്ചിട്ടിരിയ്ക്കിലും
ദൃഷ്ടി തന്മണികൾ രണ്ടും നട്ടു നേരേയിരിയ്ക്കിലും ൪൩
ദഷ്ടകന്നുള്ളിൽ നിന്നാശു വിട്ടു ജീവനതോൎക്കണം.
ഇത്ഥം ചൊല്ലിയ ലക്ഷണങ്ങളഖിലം
ചിന്തിച്ചു കണ്ടിട്ടുടൻ
തീൎക്കാം ക്ഷ്വേളമതെന്നു കാൺകിലവനേ
രക്ഷിക്ക മന്ത്രൌഷധൈഃ
സാധിക്കാത്തതിനാശു ചെന്നു നിതരാം
യത്നങ്ങൾ ചെയ്തീടൊലാ
ഭാഷിച്ചീടുവർ തന്നെയങ്ങനുദിനം
മറ്റില്ലതൊന്നേ ഫലം ൪൪
ഇതി ജ്യോത്സ്നികാ ചികിത്സായാം
ലക്ഷണാധികാരഃ.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/23&oldid=149772" എന്ന താളിൽനിന്ന് ശേഖരിച്ചത്