ശ്രീഗുരോശ്ചരണാംഭോജം പ്രണമ്യ വിധവൽ സുധീഃ
ശ്രുത്വാഥ തന്മുഖാന്മന്ത്രം വൎണ്ണലക്ഷം ജപേൽ ക്രമാൽ ൧
ദിവ്യൌഷധാനി നിശ്ചിത്യ നിശ്ചലാത്മാ ഹ്യകണ്ഠിതഃ
വിഷപ്രതിക്രിയാം കര്യാൽ സ ച മന്ത്രൌഷധാദിഭിഃ ൨
വിഷം നശിക്കും മന്ത്രം കൊണ്ടൊടുങ്ങും ദുരിതങ്ങളും
ഭൂതഗ്രഹാദിപീഡാ ച മറ്റുള്ളാപൽഗണങ്ങളും ൩
അപമൃത്യു ജരാവ്യാധി രിപുദോഷാദിയൊക്കെയും
ശമിച്ചു പോകും വേഗേന സുഖാരോഗ്യാദിയും വരും ൪
സിദ്ധൌഷധങ്ങളെക്കൊണ്ടും സിദ്ധിക്കും ക്ഷ്വേളശാന്തിയേ
വൃദ്ധി ബുദ്ധിക്കുമുണ്ടാകും ശുദ്ധി ദേഹത്തിനും വരും
ക്രുദ്ധിച്ച ദോഷത്രയവുമടങ്ങും പൂൎവ്വവൽ ദ്രുതം
അനാമയത്വവും നിത്യം ഭവേദൌഷധസേവയാ. ൬
പാമ്പിനാൽ കടിപെട്ടാലങ്ങുടനേ വേണ്ടതൊക്കെയും
ചൊല്ലുന്നു ഗുപ്തമെന്നാലുമുപകാരാൎത്ഥമായിഹ. ൭
കടിച്ച പാമ്പിനെത്താനും പിടിപെട്ടു കടിയ്ക്കണം
ലഭിച്ചില്ലെന്നു വന്നീടിൽ കോലു താൻ കല്ലു താൻ ദ്രുതം ൮
എടുത്തു കൊണ്ടു പാമ്പെന്നു ചിന്തിച്ചിട്ടു കടിയ്ക്കണം
ശ്രോത്രദ്വന്ദ്വമലം ധൃത്വാ ഹസ്തേ കൃത്വാ പുനഃപുനഃ ൯
ആസ്യാംമ്പുനി വിമർദ്ദിച്ചു പിരട്ടു കടിവായതിൽ
ഉന്മുകംകൊണ്ടു ചുട്ടാലും വേണ്ടതില്ല വൃണങ്ങളെ ൧൦
ലോഹാദികൾ തപിപ്പിച്ചു പുണ്ണിൽ വച്ചീടിലും തഥാ
കൊത്തിക്കൊണ്ടവിടം ചാട്ടിക്കളഞ്ഞീടുകിലും ഗുണം
പാത്രങ്ങൾ കൊണ്ടും കൈകൊണ്ടും വെള്ളം തോരാതെ കണ്ടുടൻ
ധാര ചെയ്തീടിലും കൊള്ളാം ചോര കൊത്തി ത്യജിക്കലാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.